ആരാണ് വേഗമേറിയ ഫാസ്റ്റ് ബൗളർ :ഞെട്ടിക്കുന്ന മറുപടിയുമായി മൈക്കൽ ക്ലാർക്ക്

ലോകക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയനായ ഓസ്ട്രേലിയൻ താരമാണ് മൈക്കൽ ക്ലാർക്. രണ്ടായിരത്തി പതിനഞ്ചിലെ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിന്റെ നായകനും ക്ലാർക് തന്നെയായായിരുന്നു. വിരമിക്കലിന് ശേഷം കമന്റേറ്ററായി ഏറെ തിളങ്ങിയ ക്ലാർക് തന്റെ കരിയറിലെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടിയ ഒരു താരമാണ്. ഇന്ത്യക്കെതിരെ 2004ലാണ് ക്ലാർക്കിന്റെ അപൂർവ നേട്ടം പിറന്നത്. ഇന്ത്യക്കെതിരെ ഏറ്റവും മികച്ച ബാറ്റിംഗ് റെക്കോർഡുള്ള താരം വീണ്ടും ക്രിക്കറ്റ്‌ ലോകത്ത് വളരെ പ്രധാന ചർച്ചയാവുകയാണ്.

ആരാണ് തന്റെ കരിയറിൽ നേരിട്ടിട്ടുള്ള ഏറ്റവും വേഗതയേറിയ പേസ് ബൗളർ എന്ന ഒരു അഭിമുഖത്തിലെ ചോദ്യത്തിന് ക്ലാർക് നൽകിയ മറുപടിയാണ് വളരെ ഏറെ ശ്രദ്ധേയമാകുന്നത്. അദ്ദേഹം കളിച്ച കാലഘട്ടത്തിൽ തന്നെ ഏറ്റവും വേഗതയേറിയ ബൗളർമാരായി അന്ന് നിലനിന്നിരുന്നത് ഡെയ്ൽ സ്‌റ്റെയ്‌ൻ, മോണി മോർക്കൽ, അക്തർ, ഷോൺ ടെയ്റ്റ് എന്നിവരാണ്. അതിവേഗം പന്തുകൾ എറിയുന്നതിൽ പ്രസിദ്ധരായ ഇവരിൽ ആരെയാണ് മൈക്കൽ ക്ലാർക്ക് ചോദ്യത്തിന് വേണ്ടി തിരഞ്ഞെടുക്കുക എന്നൊരു ആകാംക്ഷ മിക്ക ക്രിക്കറ്റ്‌ ആരാധകർക്കിടയിലും സജീവമായിരുന്നു.

കരിയറിൽ ‘റാവൽപ്പിണ്ടി എക്സ്പ്രെസ്’ എന്ന വിശേഷണം തന്റെ തീപാറുന്ന ബൗളിംഗ് പ്രകടനത്താൽ നേടിയ പാക് ബൗളർ അക്തറിനെ തന്നെ ക്ലാർക്ക് ഉത്തരമായി തിരഞ്ഞെടുത്തു. “ഞാൻ എന്റെ കരിയറിൽ ഏറെ ഭയത്തോടെ നേരിട്ട വേഗതയാർന്ന പന്തുകൾ എല്ലാം ആക്തറിന്റെ തന്നെ.തുടർച്ചയായി മൂന്ന് ഓവറുകൾ വരെ ഒരേ വേഗതയിൽ എറിയുവാൻ കഴിയുന്ന ഒട്ടേറെ ഫാസ്റ്റ് ബൗളർമാരുണ്ട്.ലീ,ജോൺസൻ,ഡെയ്ൽ സ്‌റ്റെയ്‌ൻ, ഫ്ലിന്റോഫ് ഇവരെല്ലാം വളരെ വേഗതയുള്ള ബൗളർമാരാണ്. പക്ഷേ 160 കിലോമീറ്റർ വേഗതയിൽ അനായാസം പന്തെറിയുന്ന അക്തർ ഇവർക്കെല്ലാം മുകളിലാണ് “ഓസീസ് മുൻ നായകൻ വാചാലനായി.