നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരുടെ നിരയിൽ മുൻപന്തിയിൽ തന്നെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും പാകിസ്താൻ നായകൻ ബാബർ അസമിൻ്റെയും സ്ഥാനം. കണക്കുകൾ കൊണ്ട് കോഹ്ലി ബഹുദൂരം മുമ്പിൽ ആണെങ്കിലും ഇതിനൊപ്പം എത്താൻ കഴിവുള്ള താരമാണ് ബാബർ. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുകയാണ് ബാബർ എങ്കിൽ കോഹ്ലി നേരെ താഴോട്ട് വരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു സെഞ്ച്വറി പോലും താരത്തിന് നേടാനായിട്ടില്ല.
ഇപ്പോഴിതാ ഇരുവരെയും താരതമ്യം ചെയ്തിരിക്കുകയാണ് ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റനും സ്റ്റാർ പേസറുമായ പാറ്റ് കമ്മിൻസ്. ജോ റൂട്ട്, ബാബർ അസം ,വിരാട് കോലി, കെയിൻ വില്യംസൺ എന്നിവർ എല്ലാവരും ആരും പെട്ടെന്ന് റൺസ് നേടാൻ കഴിവുള്ള താരമാണ്, ഇവർ എല്ലാവരും വളരെ പരിചിതമായ ശൈലിയിൽ ബാറ്റ് ചെയ്യുന്നവരുമാണ്. ഒരിക്കലും പരിഭ്രമം ഇല്ലാതെ ദീർഘസമയം ബാറ്റ് ചെയ്യാൻ ഇവർക്കാകും.
ഒരു മത്സരത്തെ നന്നായി മനസ്സിലാക്കിയാണ് ഇവരെല്ലാവരും കളിക്കുന്നത്. അവസരം ലഭിച്ചാൽ ക്രീസിൽ എത്തി പെട്ടെന്ന് തന്നെ അക്കൗണ്ട് തുറക്കും. ബാബർ അസവും വിരാട് കോലിയും തമ്മിൽ താരതമ്യം ചെയ്തത് ഇവർ തമ്മിലുള്ള സാമ്യതകൾ ചൂണ്ടിക്കാട്ടിയായിരുന്നു.
രണ്ടുപേരും വെല്ലുവിളികളെ നേരിടാൻ തയ്യാറാണെന്നും, ഏതു ഫോർമാറ്റിൽ കളിച്ചാലും രണ്ടുപേരും സമ്പൂർണ്ണ ബാറ്റമാർ ആണെന്നാണ് താരം പറഞ്ഞത്. രണ്ടുപേരും ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറികൾ നേടിയിട്ടുണ്ട്. പാറ്റ് കമ്മിൻസ് ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ എതിരെയുള്ള ടെസ്റ്റ് പരമ്പര കളിച്ചു കൊണ്ടിരിക്കുകയാണ് താരമിപ്പോൾ. ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയിൽ അവസാനിപ്പിച്ചപ്പോൾ മൂന്നാം ടെസ്റ്റ് ആദ്യ ദിനം ഓസ്ട്രേലിയ മോശമല്ലാത്ത നിലയിൽ ആണ്. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 211 റൺസിൽ എത്തിയിരിക്കുകയാണ് ഓസീസ്. ഉസ്മാൻ ഖാവാജയുടെയും സ്മിത്തിൻ്റെയും ഇന്നിംഗ്സുകൾ ആണ് ഓസീസിന് തുണയായത്. ഖവാജ 91റൺസും, സ്മിത്ത് 59 റൺസും നേടി.