വാഷിങ്ങ്ടണ്‍ സുന്ദറെ ഓപ്പണർ ആക്കണം. നിർദ്ദേശവുമായി ആകാശ് ചോപ്ര

images 41

ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പതിനഞ്ചാം സീസൺ പടിവാതിൽക്കൽ എത്തിയിരിക്കുകയാണ്. എല്ലാ ക്രിക്കറ്റ് ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ലീഗ് ആണിത്. രണ്ട് പുതിയ ടീമുകൾ അടക്കം 10 ടീമുകളാണ് ഇത്തവണ ഐപിഎല്ലിന് ഒരുങ്ങുന്നത്. എല്ലാ ടീമുകളും മികച്ച ഒരുക്കങ്ങൾ നടത്തവേ ഇത്തവണത്തെ ഏറ്റവും ദുർബലരായി എല്ലാവരും വിലയിരുത്തുന്നത് സൺറൈസേഴ്സ് ഹൈദരാബാദിനെ ആണ്.

താര മെഗാ ലേലം നടന്നത് ഈ വർഷം ആയിരുന്നു. താരലേലത്തെ ഫലപ്രദമായി ഉപയോഗിക്കാത്ത ടീമാണ് ഹൈദരാബാദ് എന്നാണ് ക്രിക്കറ്റ് വിദഗ്ധർ അടക്കം ക്രിക്കറ്റ് ആരാധകരും വിലയിരുത്തുന്നത്. ന്യൂസിലൻഡ് നായകൻ വില്യംസൺ ആണ് ഹൈദരാബാദിനെ നയിക്കുന്നത്.

images 39

വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ അടക്കം പല പ്രമുഖരും ടീമിൻറെ പരിശീലക സംഘത്തിൽ ഉണ്ടെങ്കിലും ഹൈദരാബാദ് ടീം ശക്തരാണ് എന്ന് പറയാനാകില്ല.
ഇപ്പോഴിതാ ഹൈദരാബാദ് ടീമിൻ്റെ കോമ്പിനേഷനെ കുറിച്ച് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. യുവതാരത്തെ ബാറ്റിംഗിലും ബൗളിംഗിലും ഓപ്പണർ ആക്കണം എന്നാണ് ആകാശ് നിർദേശിച്ചിരിക്കുന്നത്.

“രാഹുൽ ത്രിപാഠി ഹൈദരാബാദിലെ ഓപ്പണിങ്ങിൽ ഉണ്ടാവും എന്നാണ് കരുതുന്നത്. മികച്ച സീസൺ തന്നെയാണ് അവനെ കാത്തിരിക്കുന്നത്. സാധാരണയായി അവൻ നന്നായി കളിക്കാറുണ്ട്. ഇത്തവണ ഓപ്പണറായി എത്തുമ്പോൾ കൂടുതൽ മികച്ച പ്രകടനം നടത്താൻ അവന് സാധിക്കണം. ഹൈദരാബാദ് അവനെ മധ്യനിരയിൽ കളിപ്പിക്കാനും സാധ്യതയുണ്ട്. കാരണം അവരുടെ മധ്യനിരയിൽ അല്പം ദൗർബല്യം ഉണ്ട്.”

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

” അഭിഷേക് ശർമ്മയ്ക്ക് പകരം വാഷിംഗ്ടൺ സുന്ദറെ എന്തുകൊണ്ട് ഓപ്പണറായി പരിഗണിച്ചു കൂടാ. നന്നായി ബാറ്റ് ചെയ്യാൻ കഴിവുള്ള താരമാണ് അവൻ. ടി -20യിൽ മധ്യനിരയിൽ എനിക്ക് അവനിൽ വലിയ പ്രതീക്ഷയില്ല. അവനെ ഏറ്റവും നന്നായി ഉപയോഗിക്കണം എങ്കിലും ബാറ്റിംഗിലും ബൗളിംഗിലും ഓപ്പണർ ആക്കുക. അബ്ദുൽ സമദിനെ ആറാം നമ്പറിൽ തന്നെ കളിപ്പിക്കാം. അവന് നേരത്തെ ഇതേ പൊസിഷനിൽ നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ട്. അഭിഷേക് ശർമ ഏഴാം നമ്പറിൽ ആവും അവസരം. രണ്ടുപേരും ഈ പൊസിഷനിൽ മാറിമാറി എത്തിയേക്കാം. ജാൻസൺ, ഗോപാൽ, കാർഷിക് ത്യാഗി, നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവരും പ്ലയിങ് ഇലവനിൽ ഉണ്ടാകും.”-ആകാശ് ചോപ്ര പറഞ്ഞു.

images 40


തമിഴ്നാട് പ്രീമിയർ ലീഗിൽ ഓപ്പണറായി വാഷിംഗ്ടൺ സുന്ദർ മികച്ച പ്രകടനം നടത്തിയെങ്കിലും ഐപിഎല്ലിൽ നിരാശപ്പെടുത്തിയിരുന്നു.

Scroll to Top