ബുംറയുടെയും മുഹമ്മദ് ഷമിയുടെയും മാർഗ്ഗനിർദ്ദേശങ്ങൾ ഉമ്രാൻ മാലിക്കിന് പ്രധാനമാകും; പർവേസ് റസൂൽ

ഇപ്രാവശ്യത്തെ ഐപിഎല്ലിൽ വേഗത കൊണ്ട് എല്ലാവരെയും ഞെട്ടിച്ച താരമാണ് ഉമ്രാൻ മാലിക്. താരത്തിൻ്റെ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കുകയും ചെയ്തു. ആദ്യമായാണ് ഉമ്രാൻ മാലിക്കിന് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കുന്നത്.

ഇപ്രാവശ്യത്തെ ഐപിഎല്ലിൽ 14 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകളാണ് താരം നേടിയത്. 157 കിലോമീറ്റർ വേഗതയിൽ എറിഞ്ഞ താരത്തിൻ്റെ പന്ത് തന്നെയാണ് ഇത്തവണത്തെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ പന്ത്. ഇപ്പോളിതാ താരത്തിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗിലും ഇന്ത്യക്കും വേണ്ടി കളിച്ച ആദ്യത്തെ ജമ്മുകാശ്മീർ താരം പർവേസ് റസൂൽ.

images 50 2

”ബുംറയുടെയും ഷമിയുടെയും മാർഗ്ഗനിർദ്ദേശങ്ങൾ അവന് ഉപകാരപ്രദമാകും എന്ന് ഞാൻ വിശ്വസിക്കുന്നു. അവർ ഒരുപാട് മത്സരങ്ങൾ ഇന്ത്യയെ വിജയിച്ചിട്ടുള്ളവരും, മറ്റു രാജ്യങ്ങളിൽ കളിച്ച് പരിചയമുള്ളവരും ആണ്. പ്രത്യേകിച്ച് സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ രാജ്യങ്ങളിൽ. ഇത്രയും മികച്ച ബൗളർമാരുമായി എത്ര സമയം ഉമ്രാൻ ചിലവഴിക്കുന്നുവോ,അത്രയും നന്നായി അവൻ്റെ ബൗളിങ് മെച്ചപ്പെടും.

images 51 1


ഇന്ത്യക്ക് വേണ്ടി എല്ലാ ഫോർമാറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവൻ തയ്യാറായി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോൾ മികച്ച ഫോമിൽ നിൽക്കുന്ന അവൻ സൗത്താഫ്രിക്കക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തു കഴിഞ്ഞാൽ,ഉറപ്പായും ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വൻറി20 വേൾഡ് കപ്പ് ടീമിൽ അവൻ ഉണ്ടാകും. ഒരു സമയം ഒരൊറ്റ പരമ്പര തിരഞ്ഞെടുക്കുവാൻ ഞാൻ അവനെ ഉപദേശിക്കുന്നു.” -പർവേസ് റസൂൽ പറഞ്ഞു