രാജ്കോട്ടില്‍ അരങ്ങേറ്റം നടത്തിയ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. ആദ്യ ഇന്നിംഗ്‌സിൽ 445 റൺസില്‍ ഇന്ത്യ എത്തിയപ്പോള്‍ 46 റണ്‍സുമായി ജൂറല്‍ തിളങ്ങിയിരുന്നു. പിന്നാലെ കീപ്പിംഗിലും ജൂറല്‍ തിളങ്ങി.
“സ്റ്റമ്പിന് പിന്നിൽ അവന്‍ വളരെ ഉറപ്പോടെയാണ് നിന്നത്. പ്രത്യേകിച്ച് പ്രത്യേകിച്ച് ഫാസ്റ്റ് ബൗളർമാർക്കെതിരെ കീപ്പിംഗ് നടത്തുമ്പോൾ. ഇന്ത്യയിൽ ഫാസ്റ്റ് ബൗളർമാർക്കെതിരെ കീപ്പ് ചെയ്യുന്നത് അത്ര എളുപ്പമല്ല, കാരണം പേസ് ഉണ്ടെങ്കിലും അത് അത്ര ബൗൺസ് ചെയ്യില്ല. അതിനാല്‍ പെട്ടെന്ന് ബോളിനോട് പ്രതികരിക്കാന്‍ സാധിക്കില്ലാ ” പട്ടേല്‍ പറഞ്ഞു.
നാലാം ദിവസം ബെൻ ഡക്കറ്റിനെ പുറത്താക്കാന്‍ ഒരു തകര്‍പ്പന്‍ പ്രകടനമാണ് ജൂറല്‍ പുറത്തെടുത്തത്. “ധ്രുവ് ജൂറൽ മികച്ച റണ്ണൗട്ടാണ് നടത്തിയത്. അത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ഒരു ടേക്കായിരുന്നു. സാധാരണയായി, ഒരു ഹാഫ്-വോളി ടേക്ക് അൽപ്പം എളുപ്പമാണ്, എന്നാൽ പന്ത് നിങ്ങളിൽ നിന്ന് ഒന്നോ രണ്ടോ അടി അകലെ മുന്നല്‍ കുത്തുമ്പോള്‍, അത് വളരെ ബുദ്ധിമുട്ടാണ്, കാരണം പന്ത് എത്രമാത്രം ബൗണ്‍സ് ചെയ്യുമെന്ന് നിങ്ങൾക്കറിയില്ല.”
” ഇന്ത്യക്ക് കുറച്ച് ബ്രില്യന്‍റ് നിമിഷങ്ങള്‍ ആവശ്യമായിരുന്നു, ജൂറല്‍ അത് കാണിച്ചു. ആ റണ്ണൗട്ടായിരുന്നു മൊമെന്‍റ് ഓഫ് ദ ഡേ,” പട്ടേൽ കൂട്ടിച്ചേർത്തു.
557 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 122 റണ്‍സിനു പുറത്തായി. 443 റൺസിന് തോൽപ്പിച്ച് ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയം രേഖപ്പെടുത്തിയിരുന്നു.