സെഞ്ച്വറിക്ക്‌ അരികിൽ പുറത്തായി റിഷാബ് പന്ത് : അപൂർവ്വ റെക്കോർഡും സ്വന്തം

സൗത്താഫ്രിക്കക്ക്‌ എതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് പതിവ് പോലെ ശിഖർ ധവാൻ : രാഹുൽ സഖ്യം ഒന്നാം വിക്കറ്റിൽ നൽകിയത് വളരെ മികച്ച തുടക്കം. ഇരുവരും ഒരിക്കൽ കൂടി പവർപ്ലേ ഓവറുകളിൽ അടിച്ച് കളിച്ച നിമിഷം ഇന്ത്യൻ ടീം വമ്പൻ സ്കോർ തന്നെ പ്രതീക്ഷിച്ചുവെങ്കിലും 29 റൺസ്‌ അടിച്ച ധവാനും 5 പന്തിൽ ഒരു റൺസ്‌ പോലും എടുക്കാതെ വിരാട് കോഹ്ലിയും പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർത്തി.

എന്നാൽ ശേഷം എത്തിയ റിഷാബ് പന്ത് അറ്റാക്കിങ് ശൈലിയിലുള്ള ബാറ്റിങ് മികവിനാൽ സൗത്താഫ്രിക്കക്ക്‌ മുകളിൽ സമ്മർദ്ദം സൃഷ്ടിച്ചു. ആദ്യത്തെ ബോൾ മുതൽ പോസിറ്റീവായി തന്നെ കളിച്ച റിഷാബ് പന്ത് നായകനായ ലോകേഷ് രാഹുലിനും ഒപ്പം സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചാണ് മടങ്ങിയത്.

ആക്രമണശൈലിയിൽ ബാറ്റ് വീശിയ റിഷാബ് പന്ത് അതിവേഗം റൺസ്‌ അടിച്ചെടുത്തപ്പോൾ ഒരുവേള താരം ആദ്യത്തെ ഏകദിന സെഞ്ച്വറിയിലേക്ക് എത്തുമെന്ന് എല്ലാവരും വിചാരിച്ചു. പക്ഷേ ഒരിക്കൽ കൂടി ഒരു മോശം ഷോട്ടിൽ റിഷാബ് പന്ത് തന്റെ വിക്കറ്റ് നഷ്ടമാക്കി.വെറും 71 ബോളിൽ 10 ഫോറും 2 സിക്സ് അടക്കമാണ് റിഷാബ് പന്ത് 85 റൺസ്‌ അടിച്ചെടുത്തത്. താരത്തിന്‍റെ ഏകദിന കരിയറിലെ ടോപ് സ്കോർ കൂടിയാണ് ഇത്‌. കൂടാതെ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ അപൂർവ്വമായ ചില നേട്ടങ്ങൾ കൂടി റിഷാബ് പന്ത് സ്വന്തം പേരിലാക്കി

IMG 20220121 174121

സൗത്താഫ്രിക്കൻ മണ്ണിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ എന്നുള്ള നേട്ടത്തിലേക്കാണ് റിഷാബ് പന്ത് എത്തിയത്.85 റൺസ് നേടിയ താരം സൗത്താഫ്രിക്കയിലെ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്കോർ എന്നുള്ള രാഹുൽ ദ്രാവിഡ്‌ റെക്കോർഡാണ് മറികടന്നത്.2001ൽ 77 റൺസാണ് ദ്രാവിഡ് നേടിയത് എങ്കിൽ 65 റൺസ്‌ അടിച്ച ധോണിയാണ് ഈ ഒരു ലിസ്റ്റിൽ മൂന്നാമൻ.

Highest individual scores by an Indian WK in SA (ODI)

  • 85 R Pant v SA Paarl 2022
  • 77 R Dravid v SA Durban 2001
  • 65 MS Dhoni v SA Joburg 2013
  • 62 R Dravid v Eng
Previous articleമണ്ടത്തരവുമായി സൗത്താഫ്രിക്കന്‍ താരങ്ങള്‍: ചിരിപ്പിച്ച റൺ ഔട്ട് ശ്രമം
Next articleവിവാദത്തിൽ കോഹ്ലിക്ക് നോട്ടീസ് നൽകാൻ ദാദ പ്ലാൻ ചെയ്തു :ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്