വിവാദത്തിൽ കോഹ്ലിക്ക് നോട്ടീസ് നൽകാൻ ദാദ പ്ലാൻ ചെയ്തു :ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ക്രിക്കറ്റിൽ വളരെ അധികം വിവാദങ്ങൾ സൃഷ്ടിച്ചാണ് ഏകദിന ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലിക്ക് നഷ്ടമായത്. ടി :20 ഫോർമാറ്റിലെ ക്യാപ്റ്റൻ സ്ഥാനം വിരാട് കോഹ്ലി ടി :20 ലോകകപ്പിന് ശേഷം ഒഴിഞ്ഞപ്പോൾ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഒരൊറ്റ ക്യാപ്റ്റൻ മതിയെന്നുള്ള നിലപാടിൽ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. എന്നാൽ ഈ സംഭാവങ്ങളിൽ വളരെ അധികം വിവാദവും ചർച്ചകളും പിന്നീട് സൃഷ്ടിച്ചത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്‌ സൗരവ് ഗാംഗുലി നടത്തിയ ഏതാനും പ്രസ്താവനകളും അതിന് വിരാട് കോഹ്ലി നൽകിയ ഷോക്കിങ് മറുപടികളും തന്നെയാണ്. വിവാദങ്ങൾക്കും കൂടാതെ വാക്പോരിനും ശേഷം ഇരുവരും തന്നെ ഈ വിഷയത്തിൽ പിന്നീട് ഉത്തരങ്ങൾ ഒന്നും നൽകിയിരുന്നില്ല.

അതേസമയം കോഹ്ലിയുടെ പ്രസ്സ് മീറ്റിലെ പ്രസ്താവനകളിൽ നിരാശനായി ഗാംഗുലി കോഹ്ലിക്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് കൂടി അയക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ വരികയാണ് ഇപ്പോൾ. ദേശീയ മാധ്യമങളാണ് ഇക്കാര്യം വിശദമാക്കുന്നത്.

വാർത്ത സമ്മേളനത്തിൽ തന്നെ അടക്കം അപമാനിക്കുന്ന തരത്തിൽ ഏതാനും പ്രസ്താവനകൾ നടത്തിയതിനാണ് വിരാട് കോഹ്ലിക്ക് നേരെ കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ ദാദ ആലോചനകൾ നടത്തിയത്.അതേസമയം ഈ ഒരു വിഷയം സംയമനത്തോടെ പരിഹരിച്ച ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഗാംഗുലിയെ ഈ തീരുമാനത്തിൽ നിന്നും പിന്തിരിച്ചത് എന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗാംഗുലി താൻ അടക്കം ടി :20 ക്യാപ്റ്റൻസി ഒഴിയരുത് എന്നാണ് കോഹ്ലിയോട് ആവശ്യപെട്ടത് എന്നും പറഞ്ഞ ഗാംഗുലി നായകന്റെ കുപ്പായം ടി :20 ഫോർമാറ്റിൽ നിന്നും വിരാട് കോഹ്ലി സ്വയം ഒഴിഞ്ഞതാണ് എന്നും വിശദമാക്കി.

ടി :20 ക്യാപ്റ്റൻസി ഒഴിയാനായി തീരുമാനം എടുത്തപ്പോൾ തന്നോട് ആരും തന്നെ ഒന്നും പറഞ്ഞില്ല എന്നാണ് കോഹ്ലി പ്രസ്സ് മീറ്റിൽ സൗത്താഫ്രിക്കക്ക്‌ എതിരായ ടെസ്റ്റ്‌ പരമ്പരക്ക്‌ മുൻപായി പറഞ്ഞത്. കൂടാതെ ഏകദിന നായകന്റെ റോളിൽ രോഹിത് ശർമ്മ എത്തുന്നത് താൻ സെലക്ഷൻ കമ്മിറ്റി മീറ്റിഗിന് വെറും ഒന്നര മണിക്കൂർ മുൻപാണ് അറിഞ്ഞത് എന്നും വിശദമാക്കി.

കോഹ്ലിയുടെ അഭിപ്രായത്തിന് പിന്നാലെ മുൻ താരങ്ങൾ അടക്കം സൗരവ് ഗാംഗുലിക്ക്‌ എതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇത്‌ കൂടി പരിഗണിച്ചാണ് ഗാംഗുലി ഇത്തരം ഒരു തീരുമാനത്തിലേക്ക് ആലോചനകൾ നടത്തിയതെന്നും സൂചനകളുണ്ട്.