സെമി ഫൈനലിൽ പന്ത് വേണോ കാർത്തിക് വേണോ? സാധ്യതകൾ ഇങ്ങനെ

20-20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടത്തിനായി അവസാനഘട്ട തയ്യാറടുപ്പിലാണ് ഇന്ത്യ. വ്യാഴാഴ്ച്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ സെമി ഫൈനൽ പോരാട്ടം. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ മത്സരത്തെ നോക്കിക്കാണുന്നത്.സെമി ഫൈനലിലെ ഇന്ത്യയുടെ പ്ലയിങ് ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല.


വിക്കറ്റ് കീപ്പറായി ആരാകും കളിക്കാൻ ഇറങ്ങുക എന്ന കാര്യത്തിലാണ് ആകെയുള്ള സംശയം ഉള്ളത്.കഴിഞ്ഞ മത്സരത്തിൽ ദിനേഷ് കാർത്തികിന് പകരം പന്ത് ആയിരുന്നു ടീമിൽ സ്ഥാനം നേടിയിരുന്നത്. എന്നാൽ ലഭിച്ച അവസരം മുതലാക്കാൻ താരത്തിന് സാധിച്ചിച്ചിരുന്നില്ല. 5 പന്തിൽ 3 റൺസ് മാത്രമാണ് താരം നേടിയത്.


ലോകകപ്പിലെ ആദ്യ മത്സരമായിരുന്നു പന്തിൻ്റെത്.ആദ്യ 4 മത്സരങ്ങളിൽ ഇറങ്ങിയ ദിനേഷ് കാർത്തികും കാര്യപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടില്ല.ലോകകപ്പിൽ ഫിനിഷറുടെ റോളിൽ മികച്ച ഇതുവരെയും തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചിട്ടില്ല. പന്തിന്റെയും കാര്യത്തിൽ അവസ്ഥ മോശമല്ല. താരവും സമീപകാലത്ത് മോശം ഫോമിലാണ്.

Pant 1661680243958 1661680252920 1661680252920 1 1

എന്നാൽ സെമിഫൈനലിൽ കാർത്തികിന് പകരം പന്തിനെ ഉൾപ്പെടുത്തണം എന്നാണ് വിലയിരുത്തൽ. ഏതു പൊസിഷനിലും ഉപയോഗിക്കാം എന്നതാണ് പന്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്പിന്നർമാരെ ആക്രമിച്ച് കളിക്കാനും പന്തിന് കഴിവുണ്ട്. കഴിഞ്ഞ കളിയിൽ വളരെ ചെറിയ സ്കോറിന് പന്ത് പുറത്തായത് തന്നെ ആശങ്കപ്പെടുത്തുന്നില്ല എന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് തുറന്നു പറഞ്ഞിരുന്നു.

Previous articleസഞ്ജുവിന് ഇന്ത്യൻ ലോകകപ്പ് ടീമിൽ അവസരം ലഭിക്കാതിരുന്നത് ബട്ട്ലറെ അമ്പരപ്പെടുത്തിയെന്ന് വെളിപ്പെടുത്തി യുഎഇ നായകൻ.
Next articleഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടില്ല, കിരീടം ഉയർത്തുക അവർ; പ്രവചനവുമായി എ ബി ഡി.