സഞ്ജുവിന് ഇന്ത്യൻ ലോകകപ്പ് ടീമിൽ അവസരം ലഭിക്കാതിരുന്നത് ബട്ട്ലറെ അമ്പരപ്പെടുത്തിയെന്ന് വെളിപ്പെടുത്തി യുഎഇ നായകൻ.

തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു സാംസൺ ഇപ്പോൾ ഉള്ളത്. എന്നാൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ താരത്തിന് സ്ഥാനം ലഭിച്ചിരുന്നില്ല. സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാതിരുന്നത് തന്നെ അമ്പരപ്പിച്ചു എന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്ലർ. എന്നാൽ ഇക്കാര്യം വെളിപ്പെടുത്തിയത് ബട്ട്ലർ അല്ല.

മലയാളിയായ യു.എ.ഇ ടീമിൻ്റെ നായകൻ മുഹമ്മദ് റിസ്വാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഞ്ജുവിനെ ഇന്ത്യൻ ടീമിൽ വളരെയധികം പ്രതീക്ഷിച്ചിരുന്നതായും നിർഭാഗ്യവശാൽ സ്ഥാനം ലഭിക്കാതിരിക്കുന്നതെന്നും റിസ്വാൻ പറഞ്ഞു. അതേ സമയം സഞ്ജു ഇന്ത്യൻ ടീമിൽ ഉടൻ തന്നെ കളിക്കുമെന്ന് ബട്ട്ലർ തന്നോട് പറഞ്ഞതായും മലയാളി താരം വെളിപ്പെടുത്തി. നിലവിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരായി കളിക്കുന്നത് ദിനേശ് കാർത്തികും പന്തുമാണ്.

Jos Buttler and Sanju Samson 1

ഇരുവരും മോശം ഫോമിലാണ് ഇപ്പോൾ ഉള്ളത്. ലോകകപ്പിൽ ഇരു താരങ്ങൾക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ദിനേശ് കാർത്തികിന് മൂന്ന് മത്സരങ്ങളിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചങ്കിലും അതെല്ലാം പാഴാക്കി കളയുകയായിരുന്നു. പന്തിന് അവസാന മത്സരത്തിലാണ് സ്ഥാനം ലഭിച്ചത്.

347186

എന്നാൽ അത് മുതലാക്കാൻ താരത്തിന് സാധിച്ചില്ല. അഞ്ച് പന്തുകളിൽ നിന്ന് വെറും മൂന്ന് റൺസ് ആണ് താരം നേടിയത്. അതേസമയം വ്യാഴാഴ്ചയാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ സെമിഫൈനൽ പോരാട്ടം. അഡ്‌ലെയ്ഡിൽ വച്ച് നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30നാണ് ആരംഭിക്കുന്നത്.