ഇത്തവണത്തെ ട്വൻ്റി ട്വൻ്റി ലോക കപ്പ് ഓസ്ട്രേലിയയിൽ വച്ചാണ് അരങ്ങേറുന്നത്. കഴിഞ്ഞ ലോകകപ്പിനും ഏഷ്യാകപ്പിലും ദയനീയ പ്രകടനം പുറത്തെടുത്ത് പുറത്തായ ഇന്ത്യക്ക് ഈ ലോകകപ്പ് നിർണായകമാണ്. ഇപ്പോഴിതാ ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് സമ്മർദ്ദ ഘട്ടങ്ങളിൽ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് എന്ന് വിരാട് കോഹ്ലി കാണിച്ചു തരും എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ഋഷബ് പന്ത്.
കഴിഞ്ഞ കുറേക്കാലമായി മോശം ഫോമിൽ ആയിരുന്നു കഴിഞ്ഞ ഏഷ്യ കപ്പിലൂടെയാണ് ഫോമിലേക്ക് തിരിച്ചെത്തിയത്. പിന്നീട് നടന്ന പരമ്പരകളിൽ വളരെ മികച്ച പ്രകടനമാണ് വിരാട് പുറത്തെടുത്തത്. താരം മികച്ച ഫോമിലേക്ക് എത്തിയതോടെ ആരാധകരും ആശ്വാസത്തിലാണ്. ഓസ്ട്രേലിയയിൽ ഇന്ത്യക്കുവേണ്ടി താരം തകർത്തു കളിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.

“ഓരോ സാഹചര്യങ്ങളിലും എങ്ങനെ ബാറ്റ് ചെയ്യണമെന്ന് കോഹ്ലി പഠിപ്പിച്ച് തരും. ക്രിക്കറ്റിലെ യാത്രയിൽ മുന്നേറാൻ അത് വളരെയധികം സഹായിക്കും. അതുകൊണ്ടുതന്നെ അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നത് എന്നെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. പാക്കിസ്ഥാനോടൊപ്പം കളിക്കുന്നത് ഒരു വൈകാരികമായ കാര്യമാണ്.

അത് പ്രത്യേക ആവേശം തരും. ഞങ്ങൾക്ക് മാത്രമല്ല ആരാധകർക്കും അതിന് പ്രത്യേക ആവേശമാണ്. അവരുടെ കൂടെ കളിക്കുമ്പോൾ ദേശീയ ഗാനം പാടുമ്പോൾ എനിക്ക് രോമാഞ്ചം ആകാറുണ്ട്. അതുകൊണ്ടുതന്നെ അവർക്കെതിരെ കളിക്കുന്നത് ഒരു പ്രത്യേക ഫീലിംഗ് ആണ്.അത് വളരെയധികം വ്യത്യസ്തമായതും പ്രത്യേകത നിറഞ്ഞതുമാണ്”- പന്ത് പറഞ്ഞു.