വേദനകൊണ്ട് പുളഞ്ഞ് മുഹമ്മദ് റിസ്വാന്‍ പാക്കിസ്ഥാനെ വിജയിപ്പിച്ചു. 300 നു മുകളില്‍ റണ്‍സ് എടുത്തിട്ടും ശ്രീലങ്ക തോറ്റു.

ലോകകപ്പ് പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി പാക്കിസ്ഥാന്‍. ശ്രീലങ്ക ഉയര്‍ത്തിയ 345 റണ്‍സ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു. മുഹമ്മദ് റിസ്വാന്‍റെയും അബ്ദുള്ള ഷഫീഖിന്‍റെയും സെഞ്ചുറിയാണ് പാക്കിസ്ഥാനെ വിജയിപ്പിച്ചത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ചേസിങ്ങാണ് പാക്കിസ്ഥാന്‍ നടത്തിയത്. 48.2 ഓവറിലാണ് പാക്കിസ്ഥാന്‍റെ വിജയം.

വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് തുടക്കത്തിലെ ഇമാം ഉള്‍ ഹഖിനെയും (12) ബാബര്‍ അസമിനെയും (10) നഷ്ടമായി. പിന്നീട് അബ്ദുള്ള ഷഫീഖും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് രക്കാപ്രവര്‍ത്തനം ആരംഭിച്ചു. പതിയെ തുടങ്ങിയ ഇരുവരും സ്കോറിങ്ങ് വേഗത കൂട്ടി. സെഞ്ചുറി നേടിയ ഷഫീഖ് (103 പന്തില്‍ 113) പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ സ്കോര്‍ ബോര്‍ഡ് 200 കടന്നിരുന്നു. ഇരുവരും ചേര്‍ന്ന് 176 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

F8FzWssa8AAAdcU

മുഹമ്മദ് റിസ്വാനൊപ്പം സൗദ് ഷക്കില്‍ (31) പാക്കിസ്ഥാനെ വിജയത്തിലേക്ക് അടുപ്പിച്ചു. പാക്കിസ്ഥാനെ വിജയിപ്പിച്ചാണ് റിസ്വാന്‍ മടങ്ങിയത്. 120 പന്തില്‍ 9 ഫോറും 3 സിക്സുമായി 134 റണ്‍സാണ് നേടിയത്. മത്സരത്തിനിടെ റിസ്വാന്‍ വേദനകൊണ്ട് പുളയുന്നുണ്ടായിരുന്നു. ഇഫ്തികര്‍ അഹമദ് 10 പന്തില്‍ 4 ഫോറുമായി 22 റണ്‍സ് നേടി പുറത്താകതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് സ്കോര്‍ ചെയ്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിന്‍റെയും സദീമ സമരവിക്രമയുടേയും സെഞ്ചുറി കരുത്തിലാണ് ലങ്ക കൂറ്റന്‍ സ്കോറിലെത്തിയത്. കുശാല്‍ 77 പന്തില്‍ 122 ഉം സദീര 89 പന്തില്‍ 108 ഉം റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാനായി ഹസന്‍ അലി നാല് വിക്കറ്റ് വീഴ്‌ത്തി.

ഒരു ഘട്ടത്തില്‍ ശ്രീലങ്ക വലിയ ടോട്ടലിലേക്ക് പോവും എന്ന് തോന്നിച്ചെങ്കിലും തകര്‍പ്പന്‍ തിരിച്ചു വരവാണ് പാക്ക് ബോളര്‍മാര്‍ നടത്തിയത്. അവസാന 10 ഓവറില്‍ ലങ്കക്ക് നേടാനായത് വെറും 61 റണ്‍സ് മാത്രം. 5 വിക്കറ്റ് വീഴുകയും ചെയ്തു.

Previous articleഇന്ത്യൻ യുവതാരങ്ങൾ കോഹ്ലിയെ കണ്ടു പഠിക്കണം. ഏകദിനങ്ങളിൽ കോഹ്ലി ജീനിയസെന്ന് ഗംഭീർ.
Next articleഞാൻ വിമർശിച്ചത് രാഹുലിന്റെ ടെസ്റ്റിലെ പ്രകടനത്തെ മാത്രം. ഏകദിനത്തിൽ അവൻ മികച്ചത്. വെങ്കിടേഷ് പ്രസാദിന്റെ പ്രതികരണം.