അന്ന് ഞങ്ങള്‍ക്ക് കോഹ്ലി – രോഹിത് ഇല്ലാ എന്ന് പാക്കിസ്ഥാന്‍ പറയും. ഇന്ന് ഇന്ത്യക്കാര്‍ ബാബര്‍ – റിസ്വാന്‍ ഞങ്ങള്‍ക്ക് ഇല്ലാ എന്ന് വിഷമിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡുകൾ കരസ്ഥമാക്കി പാക്ക് ടീം മുന്നേറുകയാണ്. ഈ വർഷം ഇതുവരെ കളിച്ച 29 ടി20 കളികളിൽ 20ലും ജയം സ്വന്തമാക്കിയ പാകിസ്ഥാൻ ടീം മികവ് ആവർത്തിക്കുമ്പോൾ അടുത്ത വർഷത്തെ ടി :20 ലോകകപ്പും അവർ സ്വപ്നം കാണുന്നുണ്ട്. ഇത്തവണത്തെ ടി :20 ലോകകപ്പിൽ ഓസ്ട്രേലിയയോട് സെമി ഫൈനലിൽ തോറ്റാണ്‌ പാക് ടീമിന്‍റെ ലോകകപ്പ് കുതിപ്പ് അവസാനിപ്പിച്ചത്.ഈ സ്വപ്നതുല്യ കുതിപ്പ് പാകിസ്ഥാൻ ടീം നടത്തുമ്പോള്‍ ശ്രദ്ധേയമായി മാറുന്നത് നായകൻ ബാബർ അസം :മുഹമ്മദ്‌ റിസ്വാൻ ഓപ്പണിങ് ജോഡിയുടെ ബാറ്റിങ് മികവാണ്. ഈ വർഷം ടി :20യിൽ 2000പ്ലസ് റൺസ്‌ നേടിയ ബാറ്റ്‌സ്മാനായി മാറുവാനും മുഹമ്മദ്‌ റിസ്വാന് സാധിച്ചു.

സ്ഥിരതയോടെ എല്ലാ കളികളിലും മികച്ച തുടക്കം സമ്മാനിക്കുന്ന ഇരുവരുടെയും ബാറ്റിങ് മികവിനെ ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ് മുൻ പാകിസ്ഥാൻ ബാറ്റിങ് കോച്ച് റാഷിദ്‌ ലത്തീഫ്‌.”ഒരു വർഷം മുൻപ് വരെ നമ്മൾ എല്ലാം തന്നെ പറഞ്ഞിരുന്നത് നമുക്ക് വിരാട് കോഹ്ലി, രോഹിത് ശർമ്മ, ലോകേഷ് രാഹുൽ പോലെ ബാറ്റ്‌സ്മന്മാർ ഇല്ലെന്നാണ്. പ്രത്യേകിച്ചും ടി :20 ക്രിക്കറ്റ്‌ ഫോർമാറ്റിൽ. എന്നാൽ ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ പോലും പറയുക അവർക്ക് മുഹമ്മദ്‌ റിസ്വാൻ, ബാബർ അസം തുടങ്ങിയ താരങ്ങൾ ഇല്ലല്ലോ എന്നാകും “മുൻ ബാറ്റിങ് കോച്ച് പറഞ്ഞു

ഇക്കഴിഞ്ഞ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിലെ പ്രാഥമിക മത്സരത്തിൽ പാകിസ്ഥാനോട് ഇന്ത്യൻ ടീം തോറ്റപ്പോൾ ഒന്നാം വിക്കറ്റിൽ സെഞ്ച്വറി പാർട്ണർഷിപ്പുമായി ഏറെ തിളങ്ങിയത് ബാബർ അസം :റിസ്വാൻ ഓപ്പണിങ് ജോഡിയാണ്. ഇരുവരുടേയും വിക്കറ്റ് നേടാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സാധിച്ചില്ലാ.

നേരത്തെ ഞങ്ങൾ പലരും അവരുടെ സ്ലോ ബാറ്റിങ് റേറ്റിനെ കുറിച്ച് പലവിധ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ന് അവർ എല്ലാത്തിനും മറുപടികൾ ബാറ്റിങ് മികവിൽ കൂടി നൽകി കഴിഞ്ഞു.” ഈ വർഷം പാകിസ്ഥാൻ ടീം ടി :20യിൽ നേടിയ ആകെ റൺസിന്റെ അൻപത് ശതമാനത്തിലേറെ നേടിയ ഇരുവരും ടി :20 ക്രിക്കറ്റിൽ ഏറ്റവും അധികം സെഞ്ച്വറി അടിച്ചെടുത്ത ഓപ്പണിങ് ജോഡിയായി മാറി. ശിഖർ ധവാൻ :രോഹിത് ശർമ്മ എന്നിവരുടെ റെക്കോർഡാണ് മറികടന്നത്.

Previous articleഅവന്റെ ബാറ്റിങ് പ്രകടനം വേറെ ലെവൽ :കണ്ണുതള്ളി ആകാശ് ചോപ്ര
Next articleവീരാട് കോഹ്ലിയുടെ മനോഭാവം കൊള്ളാം. അവന്‍ ഒരുപാട് വഴക്കിടും