അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞത് പാക്ക് താരം ഷോയിബ് അക്തറാണ്. ഇന്ത്യന്‍ യുവതാരമായ ഉമ്രാന്‍ മാലിക്ക് അക്തറിന്‍റെ റെക്കോഡ് മറികടക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ പാകിസ്ഥാൻ പേസറുടെ റെക്കോർഡ് തകർക്കുവാൻ സാധിക്കില്ല എന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ താരം സോഹൈൽ ഖാൻ.
ഉമ്രാൻ മാലിക്ക് ഇന്ത്യയ്ക്ക് വലിയ സംഭവമായി തോന്നുമെങ്കിൽ പാകിസ്ഥാൻ്റെ തെരുവുകളിൽ ഉമ്രാൻ മാലിക്കിനേക്കാൾ വേഗതയുള്ള നിരവധി ബൗളർമാരെ കാണിച്ചുതരുവാൻ തനിക്ക് കഴിയുമെന്നും സൊഹൈൽ ഖാൻ പറഞ്ഞു.
” ഉമ്രാൻ മാലിക്ക് നല്ല ബൗളറാണെന്ന് എനിക്ക് തോന്നുന്നു. ഒന്നോ രണ്ടോ മത്സരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. 150-155 കിലോമീറ്ററില്‍ പന്തെറിയുന്ന താരങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ടേപ്പ് ബോൾ ക്രിക്കറ്റിൽ ഒരു 12-15 കളിക്കാരെ ഞാൻ കാണിച്ചുതരാം. ലാഹോർ ഖലന്ദർസ് സംഘടിപ്പിക്കുന്ന ട്രയൽസ് സന്ദർശിച്ചാൽ അത്തരത്തിലുള്ള ബൗളർമാരെ കാണാന്‍ സാധിക്കും. ”
പാകിസ്ഥാൻ്റെ ആഭ്യന്തര ക്രിക്കറ്റിൽ ഉമ്രാൻ മാലിക്കിനെ പോലെ നിരവധി ബൗളര്‍മാരുണ്ടെന്നും പിന്നീട് അവർ മികച്ച ബൗളർമാരായി മാറുന്നു എന്നും മുന്‍ പാക്ക് താരം പറഞ്ഞു. ഷഹീൻ, നസീം ഷാ, ഹാരിസ് റൗഫ് ഇവരെല്ലാം ഇത്തരത്തിൽ കടന്നുവന്നവരാണ് എന്നും സോഹൈൽ ഖാൻ കൂട്ടിചേര്‍ത്തു.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പന്തെന്ന അക്തറിൻ്റെ റെക്കോർഡ് തകർക്കുവാൻ ഉമ്രാൻ മാലിക്ക് എന്നല്ല മറ്റൊരു ബൗളർക്കും സാധിക്കുകയില്ലെന്നും ഒരു ബൗളിങ് മെഷീന് മാത്രമേ റെക്കോർഡ് തകർക്കാനാകൂവെന്നും സോഹൈൽ ഖാൻ കൂട്ടിചേര്‍ത്തു.