9 പുതുമുഖങ്ങൾ ടീമിലിടം നേടി : വമ്പൻ മാറ്റങ്ങളുമായി പാകിസ്ഥാൻ സെലക്ഷൻ കമ്മിറ്റി

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍  സമ്പൂർണ്ണ  അഴിച്ചുപണി. ഒന്‍പത് പുതുമുഖങ്ങളെ  ടീമിൽ പുതിയതായി  ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍  ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

നേരത്തെ  ന്യൂസിലന്‍ഡിനെതിരെ
  രണ്ട് ടെസ്റ്റിലും തോല്‍വി വഴങ്ങിയതോടെയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റി യുവതാരങ്ങള്‍ക്ക്  കൂടുതൽ അവസരം നൽകി  സ്‌ക്വാഡിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ  തീരുമാനിച്ചത്.

അതേസമയം  മുഹമ്മദ് അബ്ബാസ്,
ഷാന്‍ മസൂദ്, ഹാരിസ് സുഹൈല്‍ തുടങ്ങിയ താരങ്ങൾക്ക് എല്ലാം  ടീമിലെ സ്ഥാനം നഷ്ടമായി. പരിക്കേറ്റ
നായകന്‍ ബാബര്‍ അസമും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പരയിൽ  കളിക്കില്ല. ഈമാസം 26ന് കറാച്ചിയിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. രണ്ടാം ടെസ്റ്റ് ഫെബ്രുവരി നാല് മുതല്‍ റാവല്‍പിണ്ടിയില്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന മൂന്ന് ട്വന്റി 20 മത്സരങ്ങൾ അടങ്ങുന്ന  പരമ്പരക്കുള്ള  പാകിസ്ഥാന്‍ ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

പാകിസ്ഥാന്‍ ടീം: ആബിദ് അലി, അബാദുള്ള ഷെഫീഖ്, ഇമ്രാന്‍ ബട്ട്, അസര്‍ അലി, ബാബര്‍ അസം, ഫവാദ് ആലം, കമ്രാന്‍ ഗുലാം, സല്‍മാന്‍ അലി അഗ, സൗദ് ഷക്കീല്‍, ഫഹീം അഷ്‌റഫ്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, സര്‍ഫറാസ് അഹമ്മദ്, നൗമാന്‍ അലി, സാജിദ് ഖാന്‍, യാസിര്‍ ഷാ, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, തബിഷ് ഖാന്‍.