സീനിയർ കളിക്കാരനായ രോഹിത് ആ ഷോട്ട് കളിച്ചത്‌ തെറ്റ് : വിമർശനവുമായി സുനിൽ ഗവാസ്‌ക്കർ

315294

ബ്രിസ്‌ബെയ്‌നിലെ ഗാബയിൽ പുരോഗമിക്കുന്ന  ഇന്ത്യ : ഓസ്ട്രേലിയ  നാലാം  ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ  ഏറ്റവും ചർച്ചയേറിയ വിഷയമായിരുന്നു  രോഹിത് ശർമയുടെ പുറത്താകൽ . വളരെ മികച്ച രീതിയിൽ ബാറ്റേന്തിയ താരം ഓസീസ് സ്പിന്നർ നഥാൻ ലിയോണിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു .

വ്യക്തിഗത സ്‌കോര്‍ 44ല്‍ നില്‍ക്കെ ലിയോണിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച് രോഹിത്  വിക്കറ്റ്  വെറുതെ  വലിച്ചെറിയുകയായിരുന്നു. മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ച് ഓടിയെടുത്തു.  താരത്തിന്റെ പുറത്താക്കളിൽ
ഒട്ടേറെ ആൾക്കാർ വിമർശനം ഉന്നയിച്ചിരുന്നു .താരം അൽപ്പം കൂടി ക്ഷമ കാണിക്കാം എന്നാണ് പലരുടെയും വാദം .

   ഇപ്പോൾ രോഹിത്തിന്റെ  വിക്കറ്റിൽ  പ്രകോപിതനായി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ രംഗത്തെത്തി കഴിഞ്ഞു . രോഹിത് ശർമയെ പോലുള്ള പരിചയസമ്പന്നനായ കളിക്കാരന്റെ ഉത്തരവാദിത്വമില്ലാത്ത ഷോട്ടാണിതെന്ന് സുനിൽ ഗവാസ്‌കർ തുറന്നടിച്ചു.

” എന്തിനാണ് രോഹിത് ശർമ്മ  ഉത്തരവാദിത്വമില്ലാത്ത അങ്ങനെയൊരു ഷോട്ട് കളിച്ചത്. ലോങ് ഓണിലും ഡീപ് സ്ക്വയർ ലെഗിലും  ഫീൽഡേഴ്‌സ്  ഉണ്ടായിരിക്കെയാണ് ഈ അനാവശ്യ ഷോട്ട് താരം കളിച്ചത് . കുറച്ച് ഡെലിവറികൾക്ക് മുമ്പ് ഒരു ബൗണ്ടറി അദ്ദേഹം  നേടിയതാണ്. പിന്നെ എന്തിനായിരുന്നു ആ ഷോട്ട്. ഒരിക്കലും അത് മാപ്പ് അർഹിക്കുന്നില്ല. അനാവശ്യമായാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇത് ടെസ്റ്റ് ക്രിക്കറ്റാണ്. 369 എന്ന വലിയ സ്‌കോർ പിന്തുടരുമ്പോൾ ലഭിച്ച മികച്ച തുടക്കം വലിയ സെഞ്ചുറിയായി മാറ്റേണ്ടതുണ്ട് ” ഗവാസ്‌കർ രൂക്ഷ വിമർശനം ഉന്നയിച്ചു .

See also  അമ്പയറാണ് മുംബൈയെ ജയിപ്പിച്ചത്. തീരുമാനങ്ങളിൽ തെറ്റ്. വിമർശനവുമായി ടോം മൂഡി.

എന്നാൽ രോഹിതിന്റെ പുറത്താകൽ  ഇന്ത്യൻ സ്കോറിങ്ങിനെയും ബാധിച്ചു .രോഹിത്  പുറത്തായ ശേഷം  കരുതലോടെ മാത്രം കളിച്ച പൂജാര : രഹാനെ സഖ്യം കൂടുതൽ   വിക്കറ്റ് നഷ്ടങ്ങൾ  ഇല്ലാതെ രണ്ടാം സെക്ഷൻ കടത്തി .ചായക്ക്‌ ശേഷം മഴ  കാരണം മൂന്നാം സെക്ഷനിലെ കളി ഉപേക്ഷിക്കേണ്ടി വന്നു . 2 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലാണ് ടീം ഇന്ത്യയിപ്പോൾ .

Scroll to Top