അവനെപ്പോലെ ഒരു താരം ഞങ്ങള്‍ക്ക് ഇല്ലാ. പാക്കിസ്ഥാന്‍റെ പോരായ്മ ചൂണ്ടികാട്ടി ഷാഹീദ് അഫ്രീദി.

ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 താരങ്ങളില്‍ ഒരാളാണ് ഹര്‍ദ്ദിക്ക് പാണ്ട്യ. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാറുള്ള ഹര്‍ദ്ദിക്ക് പാണ്ട്യ, വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ആയുധമാണ്. ഇപ്പോഴിതാ ഹര്‍ദ്ദിക്ക് പാണ്ട്യയെപ്പോലെ ഒരു താരം പാക്കിസ്ഥാനില്ലാ എന്ന് പറയുകയാണ് മുന്‍ താരം ഷാഹീദ് അഫ്രീദി.

“ഹാർദിക് പാണ്ഡ്യയെപ്പോലൊരു കളിക്കാരനെയാണ് ഞങ്ങൾക്ക് വേണ്ടത്. വിശ്വസ്തനായ ഒരു കളിക്കാരൻ, ലോവര്‍ ഓർഡറിൽ ഇറങ്ങി, നിർണായക ഓവറുകൾ പന്തെറിയുകയും ബാറ്റ് ഉപയോഗിച്ച് മത്സരം പൂർത്തിയാക്കുകയും ചെയ്യുന്ന താരം. ബാറ്റ് ഉപയോഗിച്ച് മത്സരങ്ങൾ പൂർത്തിയാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഏതെങ്കിലും കളിക്കാരൻ പാകിസ്ഥാൻ ടീമിലുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ” ഒരു ടിവി ഷോയില്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ചോദിച്ചു.

babar and hardik

പാക്കിസ്ഥാന് ആസിഫ് അലി, കുശ്ദില്‍ ഷാ, മുഹമ്മദ് നവാസ്, ഷഡബ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ ടീമിലുണ്ടെങ്കിലും ഹര്‍ദ്ദിക്കിന്‍റെ സ്ഥിരത ഇവര്‍ക്കില്ലാ എന്നാണ് അഫീദിയുടെ അഭിപ്രായം. ഷഡബ് ഖാന്‍ നന്നായി പന്തെറിയുന്ന ദിവസങ്ങളില്‍ ടീം ജയിക്കാറുണ്ടെന്നും അഫ്രീദി ചൂണ്ടികാട്ടി.