ഇംഗ്ലണ്ടിനെതിരായ പുനംക്രമീകരിച്ച ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങി. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ റെക്കോഡ് റണ്‍ ചേസാണ് ഇംഗ്ലണ്ട് നടത്തിയത്. 378 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനായി ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും സെഞ്ചുറി നേടി. അഞ്ചാം ദിനത്തിന്‍റെ ആദ്യ സെക്ഷനില്‍ തന്നെ ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തു.
ക്യാപ്റ്റനായി ജസ്പ്രീത് ബുംറയുടെ ആദ്യ മത്സരം കൂടിയായിരുന്നു. എന്നാല്‍ ആദ്യ മത്സരം വിജയത്തോടെ പൂര്‍ത്തിയാക്കാന്‍ ബുംറക്ക് സാധിച്ചില്ലാ. കൂടാതെ മത്സരത്തിലെ സ്ലോ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യക്ക് മാച്ച് ഫീയുടെ 40 ശതമാനം തുകയും പിഴയടക്കണം. അതു മാത്രമല്ലാ 2 പോയിന്‍റ് പെനാല്‍റ്റിയും വഴങ്ങി.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമായ മത്സരത്തില്‍ ഫലം ഇന്ത്യക്ക് എതിരായതോടെ പോയിന്‍റ് ടേബിളില്‍ ഇന്ത്യ വീണു. 52.08 വിജയശതമാനവുമായി ഇന്ത്യ നാലാമതാണ്. ഓസ്ട്രേലിയ – 77.78, സൗത്താഫ്രിക്ക – 71.43 പാക്കിസ്ഥാന്‍ – 52.38 എന്നിവരാണ് ഇന്ത്യക്ക് മുന്നിലുള്ളവര്‍.
പോയിന്‍റ് ടേബിളില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമിനാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ കഴിയുക. ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ എത്താന്‍ സാധ്യതയുള്ളു. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും ഓസ്ട്രേലിയക്കെതിരെ 4 ടെസ്റ്റുമാണ് ഇന്ത്യക്ക് ഇനി അവശേഷിക്കുന്നത്.
POS | TEAM | PCT (%) | PTS | PEN |
---|---|---|---|---|
1 | AUSTRALIA | 77.78 | 84 | 0 |
2 | SOUTH AFRICA | 71.43 | 60 | 0 |
3 | PAKISTAN | 52.38 | 44 | 0 |
4 | INDIA | 52.08 | 75 | -5 |
5 | WEST INDIES | 50 | 54 | -2 |
6 | SRI LANKA | 47.62 | 40 | 0 |
7 | ENGLAND | 33.33 | 64 | -12 |
8 | NEW ZEALAND | 25.93 | 28 | 0 |
9 | BANGLADESH | 13.33 | 16 | 0 |