തോല്‍വിക്കുള്ള കാരണം എന്ത് ? ജസ്പ്രീത് ബുംറ പറയുന്നു

bumrah and ben stokes

ഇംഗ്ലണ്ടിനെതിരെയുള്ള പുനംക്രമീകരിച്ച അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും ഉയര്‍ന്ന റണ്‍ ചേസാണ് പിറന്നത്. 378 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനായി ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും സെഞ്ചുറി നേടുകയായിരുന്നു. വിജയത്തോടെ പരമ്പര സമനിലയിലായി (2-2). ആദ്യ മൂന്നു ദിനങ്ങളിലും മുന്നില്‍ നിന്നതിനു ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്‍റെ സൗന്ദര്യം എന്നാണ് ഇതിനെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ വിശേഷിപ്പിച്ചത്. ഇന്നലെ ബാറ്റുകൊണ്ട് വളരെ മോശം പ്രകടനമാണ് കാഴ്ച്ചവച്ചത് എന്ന് ജസ്പ്രീത് ബുംറ സമ്മതിച്ചു. ” ഞങ്ങളുടെ റണ്‍സ് കുറഞ്ഞു പോയി. അവിടെയാണ് ഞങ്ങളുടെ മത്സരം കൈവിട്ട് പോയത്. ആദ്യ മത്സരത്തില്‍ മഴ പെയ്തിലായിരുന്നെങ്കില്‍ പരമ്പര ജയിക്കാമായിരുന്നു. ഇംഗ്ലണ്ട് നന്നായി കളിച്ചു. ഞങ്ങൾ പരമ്പര സമനിലയിലാക്കി, രണ്ട് ടീമുകളും വളരെ മികച്ച ക്രിക്കറ്റ് കളിച്ചു,”

342167

മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരെ പ്രശംസിക്കാനും മറന്നില്ലാ. ”പന്ത് തന്റെ അവസരങ്ങൾ മുതലെടുക്കുന്നു. അവനും ജദ്ദുവും അവരുടെ പ്രത്യാക്രമണത്തിലൂടെ ഞങ്ങളെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. കളിയിൽ ഞങ്ങൾ മുന്നിലായിരുന്നു. അവൻ തന്റെ അവസരങ്ങൾ നന്നായി എടുക്കുന്നു ” ബുംറ പറഞ്ഞു.

Read Also -  "എന്റെ ട്വന്റി20യിലെ പ്രകടനത്തിൽ ഞാൻ ഇപ്പോളും തൃപ്തനല്ല"- ശുഭ്മാൻ ഗില്ലിന്റെ തുറന്ന് പറച്ചിൽ.
342164

ബോളിംഗ് ലൈനുകളിൽ അൽപ്പം നേരെയാക്കാമെന്നും ബൗൺസും ഉപയോഗിക്കാമായിരുന്നു എന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഭാവിയില്‍ ക്യാപ്റ്റനവുന്നതിന്‍റെ കാര്യവും ബുംറ പറഞ്ഞു ” ക്യാപ്റ്റന്റെ ഭാവി ഞാൻ തീരുമാനിക്കുന്നതല്ല. എനിക്ക് ഉത്തരവാദിത്തം ഇഷ്ടമാണ്. അതൊരു നല്ല വെല്ലുവിളിയായിരുന്നു, പുതിയൊരു വെല്ലുവിളിയായിരുന്നു. ടീമിനെ നയിക്കാനായത് അഭിമാനകരവും മികച്ച അനുഭവവുമായിരുന്നു. ” ജസ്പ്രീത് ബുംറ കൂട്ടിചേര്‍ത്തു.

Scroll to Top