ഒരുപാട് നാളത്തെ മോശം ഫോമിന് ശേഷം തന്റെ പഴയ പ്രതാപ കാലത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് കോഹ്ലി കാഴ്ചവെച്ചത്. ഇപ്പോഴിതാ കോഹ്ലിയെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് മുൻ പാക് താരം ഡാനിഷ് കനേരിയ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാനിഷ് കനേരിയ മുൻ ഇന്ത്യൻ താരത്തെ പുകഴ്ത്തിയത്.
“നിസ്വാർത്ഥമായി കളിക്കളത്തിൽ കളിക്കുന്ന താരങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ കോഹ്ലിയെ അല്ലാതെ വേറെ ആരും ഉണ്ടാകില്ല. വിരാട് നയിച്ച ഇന്ത്യൻ ടീം ലോകകപ്പിൽ പരാജയപ്പെട്ടപ്പോൾ നായക സ്ഥാനം ഒഴിയേണ്ടി വന്നു. ടീമിലെ അവൻ്റെ സ്ഥാനത്തെ ചോദ്യം ചെയ്ത് പലരും രംഗത്ത് എത്തി. പക്ഷേ അതുകൊണ്ടൊന്നും അവൻ തളർന്നില്ല. പുതിയ നായകനായ രോഹിത് ശർമ്മയ്ക്ക് അവൻ എല്ലാ പിന്തുണയും നൽകി. ഓരോ പൊസിഷനുകൾ മാറി കളിക്കാനുള്ള ക്യാപ്റ്റന്റെ നിർദ്ദേശം അനുസരിക്കാനും അവൻ സന്നദ്ധനായി.”- ഡാനിഷ് കനേരിയ പറഞ്ഞു.
പാക് ഇതിഹാസങ്ങൾ ആയ വഖാര്‍ യൂനിസും, വസീം അക്രമും നേരത്തെ കോഹ്‌ലിയെ പുകത്തി കൊണ്ട് രംഗത്ത് എത്തിയിരുന്നു. “മറ്റേതെങ്കിലും താരം ആയിരുന്നെങ്കിൽ നായകസ്ഥാനം നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ക്രിക്കറ്റിനോടുള്ള ഇൻട്രസ്റ്റ് തന്നെ പോകുമായിരുന്നു. എന്നാൽ കോഹ്ലിയുടെ മനസ്സിലേക്ക് പോലും ആ കാര്യം അവൻ എടുത്തില്ല. അവൻ്റെ തീവ്രമായ കളി ശൈലിയിലും ഒരു മാറ്റവും ഉണ്ടായില്ല. ആ തീരുമാനത്തെ അവൻ ഒരു പ്രശ്നവും ഉണ്ടാക്കാതെ സ്വാഗതം ചെയ്തു.
നായക സ്ഥാനത്തു നിന്നും പുറത്തായാൽ തന്നെ സംബന്ധിച്ച് അത് കുഴപ്പമുള്ള കാര്യമൊന്നുമല്ല. ബാറ്റ്സ്മാൻ ആയും ഫീൽഡറായി മികച്ച പ്രകടനം പുറത്തെടുക്കും എന്നായിരുന്നു കോഹ്ലി അന്ന് പറഞ്ഞത്.”- അക്രം പറഞ്ഞു. കോഹ്ലിയെ കുറിച്ച് വഖാർ യൂനിസ് പറഞ്ഞ വാക്കുകൾ വായിക്കാം..”പാക്കിസ്ഥാൻ ടീമിൽ നിന്നും ഒരു താരത്തിനെ നായക സ്ഥാനത്തു നിന്ന് പുറത്താക്കുകയാണെങ്കിൽ അവൻ നേരെ വീട്ടിൽ പോകും. ഞാൻ ഒരു പാക്കിസ്ഥാൻ താരവും നായക സ്ഥാനത്തു നിന്നും മാറ്റിയ ശേഷം ടീമിൽ കളിക്കുന്നത് കണ്ടിട്ടില്ല.”- അദ്ദേഹം പറഞ്ഞു.