നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായിട്ടാണ് ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയെ എല്ലാ ക്രിക്കറ്റ് ആരാധകരും കാണുന്നത്. മൂന്ന് ഫോർമാറ്റുകളിലും ബാറ്റ്സ്മാൻമാരെ അപകടത്തിലാക്കാൻ കഴിയുന്ന വിധത്തിൽ മികച്ച പ്രകടനം താരം കാഴ്ചവയ്ക്കാർ ഉണ്ട്.
എന്നാൽ ബുംറ മാറ്റം ഒന്നും സംഭവിക്കാത്ത ബൗളർ ആണെന്നും ബാറ്റ്സ്മാൻമാരെ പേടിപ്പിക്കാൻ പാകിസ്ഥാൻ ബൗളർമാരായ ഷഹീൻ അഫ്രീദിയുടെയും ഹാരിസ് റൗഫിൻ്റെയും പോലെ ബുംറക്ക് സാധിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ താരം ജാവേദ്.
“കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹാരിസ് റൗഫ് പന്തെറിഞ്ഞ രീതി നോക്കൂ, അവൻ്റെ ശരാശരി വേഗത ലോകത്തെ ഏറ്റവും വേഗതയേറിയതാണ്. അവൻ്റെ ആക്രമണോത്സുകത, അവൻ ബാറ്റ്സ്മാന് നേരെ ഓടിയടുക്കുന്ന രീതി, പക്ഷേ ബുംറ അത്രയും അഗ്രസീവല്ല. അഗ്രസീവായുള്ള ബൗളർമാരെയാണ് ആളുകൾ ഇഷ്ടപെടുന്നത്. ഷഹീൻ അഫ്രീദിയുടെ ഗ്രാഫ് ഉയർന്നുകൊണ്ടിരിക്കുന്നു.
ബുംറയാകട്ടെ മാറ്റമൊന്നുമില്ലാതെ തുടരുന്നു.ടെസ്റ്റിലായാലും ഏകദിനത്തിലായാലും ടി20 യിലായാലും ഷഹീൻ അഫ്രീദിയോളം ഭീഷണി ഉയർത്താൻ ബുംറയ്ക്ക് സാധിക്കുന്നില്ല. പാകിസ്ഥാൻ ക്രിക്കറ്റിൻ്റെ ഉയർച്ച പ്രധാനമായും ഷഹീൻ അഫ്രീദി, ബാബർ അസം, മൊഹമ്മദ് റിസ്വാൻ, ഹാരിസ് റൗഫ്, ഷദാബ് ഖാൻ എന്നിവരെ ആശ്രയിച്ചാണുള്ളത്.”-ജാവേദ് പറഞ്ഞു.