ഏഷ്യാ കപ്പ് വേണ്ട. പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചാല്‍ മതി

ആഗസ്റ്റ് 27 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള പാക്കിസ്ഥാന്‍റെ ഒരുക്കങ്ങളെ വിമര്‍ച്ച് മുന്‍ പാക്കിസ്ഥാന്‍ താരം തൗസീഫ് അഹമ്മദ്. ഇന്ത്യക്കെതിരായ രണ്ടോ മൂന്നോ മത്സരങ്ങള്‍ മാത്രമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മുന്‍ താരം വിമര്‍ശിച്ചു. ടൂര്‍ണമെന്‍റ് വിജയിക്കാനായി ഒരു ടീമിനെ കെട്ടിപ്പെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് പരാജയപ്പെട്ടു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

” പിസിബി ഒരു ടീമിനെ തയാറാക്കിയിട്ടു പോലുമില്ല. സൗദ് ഷക്കീലിനെ പോലെയുള്ള താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്. പാകിസ്ഥാന്‍ ഒരു മികച്ച ടീമായിരിക്കണം. ശുഐബ് മാലിക്കിനെ അവര്‍ ടീമിലെടുക്കുമെന്നാണു പ്രതീക്ഷിച്ചത്. അതുണ്ടായില്ല. ”

965740 babar azam virat kohli

”പാകിസ്ഥാന്‍ ഏഷ്യാ കപ്പിനെക്കുറിച്ചു ചിന്തിക്കുന്നില്ല. ഇന്ത്യയുമായുള്ള രണ്ടോ മൂന്നോ കളികള്‍ മാത്രമാണു നമുക്കു പ്രധാനം. ആ മത്സരങ്ങള്‍ ജയിച്ചാല്‍ അതുമതിയെന്നാണു നിലപാട്. അതല്ല ശരിയായ വഴി. പാക് ടീം കൃത്യമായ ആസൂത്രണങ്ങള്‍ നടത്തണം” തൗസീഫ് പറഞ്ഞു.

2022ലെ ഏഷ്യാ കപ്പിലെ പാക്കിസ്ഥാന്‍റെ ആദ്യ മത്സരം ചിരവൈരികളായ ഇന്ത്യക്കെതിരെയാണ്. 2021 ടി20 ലോകകപ്പ് ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിലെ തോല്‍വിക്ക് പകരം ചോദിക്കാനാണ് ഇന്ത്യ ഇറങ്ങുക. കഴിഞ്ഞ ലോകകപ്പില്‍, ഇതാദ്യമായായിരുന്നു പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.