ഷാർജയിൽ നടന്ന ഏഷ്യാ കപ്പ് മത്സരത്തിനിടെ ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് പാകിസ്ഥാൻ ബാറ്റർ ആസിഫ് അലിയ്ക്കും അഫ്ഗാനിസ്ഥാൻ ഫാസ്റ്റ് ബൗളർ ഫരീദ് അഹമ്മദിനും മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി.ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.6 ആസിഫ് ലംഘിച്ചതായി കണ്ടെത്തിയപ്പോള്‍ ഫരീദ്, ആർട്ടിക്കിൾ 2.1 ലംഘിച്ചതായി കണ്ടെത്തി.
കളിക്കാരുടെ അച്ചടക്ക റെക്കോർഡുകളിൽ ഓരോ ഡീമെറിറ്റ് പോയിന്റ് വീതം ചേർത്തിട്ടുണ്ട്. 24 മാസ കാലയളവിൽ ഇരുവര്‍ക്കും മുൻ കുറ്റങ്ങളൊന്നും ഇല്ലാ.
അഫ്ഗാനുമായുള്ള സൂപര്‍ ഫോര്‍ മത്സരത്താല്‍ പാക്കിസ്ഥാന്റെ ഇന്നിംഗ്‌സിന്റെ 19-ാം ഓവറിലാണ് സംഭവം നടന്നത്, ഫരീദ് വന്ന് ആസിഫിനെ പുറത്താക്കിയ ശേഷം പാക്കിസ്ഥാന്‍ താരത്തിനു മുന്നില്‍ അമിതമായി സെലിബ്രേഷന്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെ നിയന്ത്രണം വിട്ട ആസിഫ് അലി ബാറ്റുകൊണ്ട് അടിക്കാന്‍ ഓങ്ങി. ഇത് ഇരുവരും തമ്മില്‍ ഉന്തലിനും തള്ളലിനും കാരണമായി.
രണ്ട് കളിക്കാരും തങ്ങളുടെ കുറ്റങ്ങൾ സമ്മതിച്ചതിനാല്‍ ഹിയറിംഗുകളുടെ ആവശ്യമില്ല. ഓൺ ഫീൽഡ് അമ്പയർമാരായ അനിൽ ചൗധരി, ജയരാമൻ മദൻഗോപാൽ, തേർഡ് അമ്പയർ ഗാസി സോഹൽ, ഫോർത്ത് അമ്പയർ രവീന്ദ്ര എന്നിവരാണ് കുറ്റം ചുമത്തിയത്.
അതിനിടെ, ബുധനാഴ്ച നടന്ന മത്സരത്തിന് ശേഷം ഷാർജയിൽ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ആരാധകർ തമ്മിൽ നടന്ന പോരാട്ടത്തിൽ പരാതിപ്പെട്ട് ഐസിസിക്ക് കത്തയക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ റമീസ് രാജ പറഞ്ഞു.