❝കിംഗ് ഇസ് ബാക്ക് ❞ കോഹ്ലിയുടെ സെഞ്ചുറി പ്രകടനം ആരാധകരും മുന്‍ താരങ്ങളും വിശേഷിപ്പിച്ചത് ഇങ്ങനെ.

virat kohli social media

1019 ദിവസങ്ങൾക്ക് ശേഷം പിറന്ന വിരാട് കോഹ്ലിയുടെ സെഞ്ചുറിയെ ആവേശപൂര്‍വ്വമാണ് ആരാധകരും മുന്‍ താരങ്ങളും സ്വീകരിച്ചത്. 2020ലും 2021ലും ഒരു സെഞ്ച്വറി പോലും ഇല്ലാതെ പോയ കോഹ്‌ലി, ടി20യിലെ തന്റെ കന്നി സെഞ്ച്വറി നേട്ടത്തിലൂടെ ആ വരള്‍ച്ചക്ക് അവസാനം കുറിച്ചു.

61 പന്തിൽ 122 റൺസ് നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ പിന്‍ബലത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയെ 101 റൺസിന്റെ ആധിപത്യ വിജയത്തിലേക്ക് നയിച്ചു. മൂന്ന് വർഷത്തിന് ശേഷം കോഹ്‌ലി ഒടുവിൽ സെഞ്ച്വറി നേടുന്നത് കണ്ട് മുൻ ക്രിക്കറ്റ് താരങ്ങളും നിലവിലെ ക്രിക്കറ്റ് താരങ്ങളും ആവേശഭരിതരായതോടെ ട്വിറ്ററിൽ ഒരുപാട് പ്രശംസകള്‍ എത്തി.

FcJKY9UaIAI8enE

ചില പ്രതികരണങ്ങൾ ഇതാ.

‘ഇന്നലെ അവനുമായി സംസാരിച്ചപ്പോള്‍ എന്തൊക്കെയോ സംഭവിക്കുമെന്ന് കരുതിയിരുന്നു, മികച്ച കളിയാണ് പുറത്തെടുത്തത് കൂട്ടുകാര’ എന്നാണ് ഡിവില്ലേഴ്‌സ് ട്വിറ്ററില്‍ കുറിച്ചത്.

ചിരവൈരികളായ പാക്കിസ്ഥാന്‍ താരങ്ങളും കിംഗ് കോഹ്ലിയുടെ പ്രകടനത്തെ പ്രശംസിക്കാന്‍ മടി കാണിച്ചില്ലാ.

Read Also -  "അഫ്രീദിയോ ബുമ്രയോ അല്ല!! ഞാൻ നേരിട്ട ഏറ്റവും വേഗമേറിയ ബോളർ അവനാണ്"- ഫിൽ സോൾട്ട് പറയുന്നു.
Scroll to Top