10 വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ ടീമിന് പുറത്ത് :നിരാശയിൽ അജാസ് പട്ടേൽ

images 2021 12 24T091733.699

ക്രിക്കറ്റ്‌ ലോകത്ത് ആഴ്ചകൾക്ക് മുൻപ് അത്ഭുതങ്ങൾ സൃഷ്ടിച്ച ബൗളറാണ് കിവീസ് സ്പിന്നർ അജാസ് പട്ടേൽ. ടീം ഇന്ത്യക്ക്‌ എതിരായ മുംബൈ ക്രിക്കറ്റ്‌ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കിയ അജാസ് പട്ടേലിന് കടുത്ത നിരാശ പകരുന്ന തീരുമാനമാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കിവീസ് ടീമിന്റെ ബംഗ്ലാദേശിന് എതിരായ ടെസ്റ്റ്‌ പരമ്പരക്കുള്ളതായ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ എല്ലാവരെയും തന്നെ ഞെട്ടിച്ചത് താരത്തിന്റെ പുറത്താകലാണ്

ബംഗ്ലാദേശിന് എതിരെ ജനുവരി ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റ്‌ പരമ്പരയിലേക്കുള്ള കിവീസ് ടീമിലാണ് താരത്തെ ഉൾപെടുത്താതിരുന്നത്.33 വയസ്സുകാരൻ താരത്തെ ഐതിഹാസിക നേട്ടത്തിന് പിന്നാലെ ന്യൂസിലാൻഡ് ടീം ഒഴിവാക്കിയത് ഇതിനകം തന്നെ വൻ വിവാദമായി മാറി കഴിഞ്ഞു.

അതേസമയം ഇപ്പോൾ ഈ വാർത്തയോട് നിരാശയോടെ പ്രതികരിക്കുകയാണ് അജാസ് പട്ടേൽ തന്നെ. ഇന്ത്യയിലെ ടെസ്റ്റ്‌ പരമ്പരയിൽ മനോഹരമായി ബൗളിംഗ് പൂർത്തിയാക്കിയ താരം തിരികെ നാട്ടിൽ എത്തി വരാനിരിക്കുന്നതായ ടെസ്റ്റ്‌ പരമ്പരകൾക്കായി തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് വീഴ്ത്തുന്ന കേവലം മൂന്നാമത്തെ മാത്രം ബൗളറായി മാറിയ അജാസ് പട്ടേൽ താൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലയെന്ന് പറയുകയാണ് ഇപ്പോൾ.ഹോം ടെസ്റ്റിൽ തനിക്ക്‌ അവസരങ്ങൾ ലഭിക്കാത്തത് ടീം പ്ലാനിന്റെ ഭാഗമാണ് എന്നും പറഞ്ഞ താരം നിരാശ പ്രകടിപ്പിച്ചു.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

“ഉറപ്പായും ഇത് നിങ്ങളിൽ വളരെ ഏറെ നിരാശ മാത്രമാകും സമ്മാനിക്കുക. പക്ഷേ ഇനിയും നിങ്ങൾക്ക് വളരെ അധികം തെളിയിക്കേണ്ടതുണ്ട് എന്നത് ഇക്കാര്യങ്ങൾ പറയുന്നുണ്ട്. കിവീസ് ടീമിനായി നാട്ടിൽ ടെസ്റ്റ്‌ കളിക്കാൻ എനിക്ക് ഇനിയും ചിലത് തെളിയിക്കണം. എനിക്ക് കോച്ചുമായി വളരെ മികച്ച ഒരു ബന്ധമാണുള്ളത്. ചിലപ്പോൾ വളരെ ഏറെ സത്യസന്ധമായ ചില കാര്യങൾ പരസ്പരം തുറന്ന് പറയാനും അത്‌ കൂടി കാരണമായി മാറിയേക്കാം. എങ്കിലും ഹോം സാഹചര്യങ്ങളിൽ കളിക്കാനായി ഇനിയും ഞാൻ ചിലത് തെളിയിക്കണം ” അജാസ് പട്ടേൽ പറഞ്ഞു.

Scroll to Top