കേപ്ടൗണിൽ ഏഴ് വിക്കറ്റിന് സൗത്താഫ്രിക്കക്ക് മുൻപിൽ മറ്റൊരു ടെസ്റ്റ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് നഷ്ടമായത് ചരിത്ര നേട്ടമാണ്. ടെസ്റ്റ് ചരിത്രത്തിൽ സൗത്താഫ്രിക്കൻ മണ്ണിൽ പരമ്പര ജയിച്ചിട്ടില്ലാത്ത ടീമെന്നുള്ള നാണക്കേട് മറികടക്കാൻ കഴിയാതെ കോഹ്ലിയും സംഘവും മടങ്ങുമ്പോൾ രൂക്ഷ വിമർശനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിന് നേരെ ഉയരുന്നത്. മോശം ഫോമിലുള്ള സീനിയർ താരങ്ങൾക്ക് അടക്കം തുടർച്ചയായി അവസരം നൽകി ടീം മാനേജ്മെന്റ് ഈ തോൽവി ചോദിച്ചു വാങ്ങിയെന്നാണ് ഇപ്പോൾ ചില മുൻ താരങ്ങൾ അടക്കം വിമർശിക്കുന്നത്.
പൂജാര, രഹാനെ എന്നിവർ തുടർച്ചയായ മത്സരങ്ങളിൽ നിരാശ മാത്രമായി മാറുമ്പോൾ ഇരുവർക്കും പകരം ഹനുമാ വിഹാരി, ശ്രേയസ് അയ്യർ എന്നിവർക്ക് അവസരം നൽകിയില്ലയെന്നത് രൂക്ഷ വിമർശനമായി മാറി കഴിഞ്ഞു. ഈ കാര്യം ചൂണ്ടികാട്ടുകയാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്.
ആകെ 5 മെയിൻ ബാറ്റ്‌സ്മാന്മാരും ഒരു വിക്കറ്റ് കീപ്പറുമായി കളിക്കാനിറങ്ങിയ ടീം ഇന്ത്യൻ തന്ത്രത്തെ അദ്ദേഹം ചോദ്യം ചെയ്തു.”ഇന്ത്യ നിലവിൽ ലോകത്തെ ബെസ്റ്റ് ടീമാണ്. പക്ഷേ ഈ പരമ്പരക്ക് ശേഷം അവർ അവരുടെ പ്ലാനുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിൽ എല്ലാം മാറ്റങ്ങൾ കൊണ്ടുവരണം.5 ബാറ്റ്‌സ്മാന്മാരാണ് ഇന്ത്യൻ നിരയിൽ കളിച്ചതെങ്കിൽ അത് മൂന്ന് പേരും മോശം ഫോമിലായിരുന്നു.
എന്നിട്ടും കേവലം 5 ബാറ്റ്‌സ്മന്മാർ എന്നുള്ള തിയറിയിൽ ടീം ഇന്ത്യ കളിച്ചത് എന്നെ ഞെട്ടിച്ചു. അത് തന്നെയാണ് പരമ്പരയിലെ തിരിച്ചടിക്ക് കാരണവും.എക്സ്പീരിയൻസിനും ഒപ്പം നിലവിലെ ഫോം കൂടി ഇന്ത്യൻ ടീം പരിഗണിക്കണമായിരുന്നു “സൽമാൻ ബട്ട് വിശദീകരിച്ചു.
“ഇന്ത്യൻ ടീം മോശം ഫോമിലുള്ള തങ്ങൾ സ്റ്റാർ താരങ്ങൾക്ക് അവസരം വീണ്ടും നൽകി. രഹാനെ, പൂജരെ എന്നിവരെ ഈ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കളിച്ചപ്പോൾ യുവ താരങ്ങൾക്കാണ് അവസരം നഷ്ടമായത്. ഫോമിലുള്ള ബാറ്റ്‌സ്മാന്മാരെ കൂടി ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ ഉൾപെടുത്തേണ്ടത് തന്നെയായിരുന്നു. ഇക്കാര്യത്തിലാണ് ടീം ഇന്ത്യക്ക് പിഴച്ചത് “സൽമാൻ ബട്ട് തന്റെ നിരീക്ഷണം വ്യക്തമാക്കി