ഒടിയന്‍ സ്മിത്ത് ഒടി വച്ചു. 15 റണ്‍സുമായി സഞ്ചു സാംസണ്‍ പുറത്ത്

വിന്‍ഡീസിനെതിരെയുള്ള അവസാന ടി20 മത്സരത്തില്‍ ചെറിയ സ്കോറില്‍ പുറത്തായി സഞ്ചു സാംസണ്‍. ഇതിനോടകം പരമ്പര വിജയിച്ച ഇന്ത്യ നിരവധി മാറ്റങ്ങളുമായാണ് കളത്തല്‍ ഇറങ്ങിയത്. ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിനെ നയിച്ചത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗില്‍ ഇത്തവണ ഇഷാന്‍ കിഷനോടാപ്പം എത്തിയത് ശ്രേയസ്സ് അയ്യരായിരുന്നു. ഇരുവരും പതിഞ്ഞ തുടക്കമാണ് ഇന്ത്യക്ക് നല്‍കിയ. ഇഷാന്‍ കിഷന്‍ 13 പന്തില്‍ 11 റണ്‍സ് നേടി പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 38 റണ്‍സാണ് ഉണ്ടായത്. പിന്നീടെത്തിയ ദീപക്ക് ഹൂഡയോടൊപ്പം ശ്രേയസ്സ് അയ്യര്‍ ഇന്ത്യന്‍ സ്കോര്‍ 100 കടത്തി.

343884

ദീപക്ക് ഹൂഡക്ക് (38) പിന്നാലെ ശ്രേയസ്സ് അയ്യരും (64) മടങ്ങിയതോടെ 122 ന് 3 എന്ന നിലയിലായിരുന്നു. ഹാര്‍ദ്ദിക്ക് പാണ്ട്യയും സഞ്ചുവും ബാറ്റ് ചെയ്യുമ്പോള്‍ മിന്നല്‍ കാരണം മത്സരം അല്‍പ്പ സമയം തടസ്സപ്പെട്ടിരുന്നു. മത്സരം പുനരാരംഭിച്ച ശേഷം സഞ്ചു ഫോറോടെ തുടങ്ങിയെങ്കിലും ഒഡിയന്‍ സ്മിത്തിന്‍റെ പന്തില്‍ സ്റ്റംപ് നഷ്ടപ്പെട്ട് മടങ്ങേണ്ടി വന്നു.

FZkhaA1WYAQ7MyZ

11 പന്തില്‍ 2 ഫോറുമായി 15 റണ്‍സാണ് സഞ്ചു സാംസണ്‍ നേടിയത്. ഏഷ്യാ കപ്പ് സ്ക്വാഡ് പ്രഖ്യാപികാനിരിക്കേ മികച്ച പ്രകടനം നടത്തേണ്ടത് മലയാളി താരത്തിനു അനിവാര്യമായിരുന്നു. ഏഷ്യാ കപ്പ് സ്ക്വാഡ് തന്നെയാകും ടി20 ലോകകപ്പ് കളിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഞ്ചാം ടി20 യില്‍ വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഭുവനേശ്വര്‍ കുമാര്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഇതിനോടകം പരമ്പര വിജയിച്ച ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിരുകയായിരുന്നു.

Previous articleഓള്‍റൗണ്ട് പ്രകടനവുമായി സികന്ദര്‍ റാസ. ഏകദിന പരമ്പര സ്വന്തമാക്കി സിംബാബ്‌വെ
Next articleഇന്ത്യന്‍ സ്പിന്നര്‍മാര്‍ അഴിഞ്ഞാടി. വിജയത്തോടെ വിന്‍ഡീസ് പരമ്പരക്ക് അവസാനം