ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അഴിഞ്ഞാടി. വിജയത്തോടെ വിന്‍ഡീസ് പരമ്പരക്ക് അവസാനം

axar and sanju

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരവും വിജയിച്ച് ഇന്ത്യ 4-1 ന് പരമ്പര അവസാനിപ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 100 റണ്‍സിനു എല്ലാവരും പുറത്തായി. സ്കോര്‍ – ഇന്ത്യ 188/7 (20) വിന്‍ഡീസ് – 100(15.4)

വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിനു മൂന്നാം പന്തില്‍ തന്നെ ജേസണ്‍ ഹോള്‍ഡറെ(0) നഷ്ടമായി. ആക്ഷര്‍ പട്ടേലായിരുന്നു വിക്കറ്റ് നേടിയത്. പിന്നാലെ പവര്‍പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ക്കൂടി വീഴ്ത്തി ആക്ഷര്‍ പട്ടേല്‍ ഇന്ത്യക്ക് വമ്പന്‍ തുടക്കമാണ് നല്‍കിയത്.

343912

ഹെറ്റ്മയര്‍ ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പോലും പോയില്ലാ. സ്പിന്നര്‍മാര്‍ അഴിഞ്ഞാട്ടം നടത്തിയതോടെ വിന്‍ഡീസ് ബാറ്റര്‍മാര്‍ പവിലിയനിലേക്ക് മാര്‍ച്ച് നടത്തി.ഒരു ഘട്ടത്തില്‍ 83 ന് 4 എന്ന നിലയില്‍ നിന്നും 6 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി. തന്‍റെ കരിയറിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറി നേടിയ ഹെറ്റ്മയര്‍, 28 പന്തിലാണ് ഫിഫ്റ്റി തികച്ചത്.

35 പന്തില്‍ 4 വീതം ഫോറും സിക്സും നേടി 56 റണ്‍സാണ് ഹെറ്റ്മയര്‍ നേടിയത്. ഇന്ത്യക്കായി ആക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും 3 വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയി 4 വിക്കറ്റും സ്വന്തമാക്കി.

343908

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. അര്‍ദ്ധസെഞ്ചുറി നേടിയ ശ്രേയസ്സ് അയ്യരായിരുന്നു ടോപ്പ് സ്കോറര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണിംഗില്‍ ഇറങ്ങിയത് ശ്രേയസ്സ് അയ്യരും ഇഷാന്‍ കിഷനും ചേര്‍ന്നാണ്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 38 റണ്‍സ് കൂട്ടിചേര്‍ത്തു.

Read Also -  കോഹ്ലി പാകിസ്ഥാനിൽ വന്ന് കളിച്ച് മികവ് പുലർത്തൂ, കരിയറിൽ അവശേഷിക്കുന്നത് ആ നാഴികക്കല്ല്. യൂനിസ് ഖാൻ.
343884

ഇഷാന്‍ കിഷന്‍റെ (11) വിക്കറ്റിനു ശേഷം ഒത്തുചേര്‍ന്ന ദീപക്ക് ഹൂഡ (25 പന്തില്‍ 38) ശ്രേയസ്സ് സംഖ്യം 76 റണ്‍സ് കൂട്ടിചേര്‍ത്ത് ഇന്ത്യയെ 100 കടത്തി. രണ്ട് സിക്സും 3 ഫോറും നേടിയാണ് ദീപക്ക് ഹൂഡ പുറത്തായത്. അര്‍ദ്ധസെഞ്ചുറി നേടിയ ശ്രേയസ്സ് അയ്യരും ഉടനെ പുറത്തായി. ടീമിലേക്ക് തിരികെയെത്തിയ താരം 40 പന്തില്‍ 8 ഫോറും 2 സിക്സുമായി 64 റണ്‍സ് നേടി.

343899

പിന്നീടെത്തിയ സഞ്ചു സാംസണിനും (15) ദിനേശ് കാര്‍ത്തികിനും (12) കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലാ. മത്സരത്തില്‍ ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ (16 പന്തില്‍ 28) ഫിനിഷിങ്ങ് പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അവസാന ഓവറില്‍ പാണ്ഡ്യ റണ്ണൗട്ടായില്ലെങ്കില്‍ സ്‌കോര്‍ 200ന് അടുത്തെത്തിയേനെ. അക്‌സര്‍ പട്ടേലാണ് (9) പുറത്തായ മറ്റൊരു താരം. കുല്‍ദീപ് യാദവ് (0), ആവേശ് ഖാന്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു.

Scroll to Top