ഇപ്പോൾ ലഭിക്കുന്ന അവസരങ്ങളിൽ ഞാൻ സന്തുഷ്ടൻ : ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലേക്ക് തിരികെ വരുന്നതിൽ മനസ്സുതുറന്ന് അശ്വിൻ

images 2021 03 16T180933.431

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയത്തില്‍ നിർണ്ണായക  പങ്ക് വഹിച്ച താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യയുടെ രക്ഷകനായ താരത്തിന് തന്നെയാണ് പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് പുരസ്‌ക്കാരവും ലഭിച്ചത് .കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ടെസ്റ്റ് ടീമിലെ നമ്പർ  വൺ ബൗളറായ അശ്വിനെ വീണ്ടും വൈറ്റ് ബോൾ ക്രിക്കറ്റിലേക്ക് പരിഗണിക്കണം എന്ന് ക്രിക്കറ്റ് പ്രേമികളിൽ ബഹുഭൂരിപക്ഷവും ആവശ്യപ്പെട്ടിരുന്നു .

എന്നാൽ ആദ്യമായി ഈ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് രവിചന്ദ്രൻ അശ്വിൻ .” തനിക്ക്  ഇപ്പോൾ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലഭിക്കുന്നില്ല എന്നത് സത്യമാണ് പക്ഷേ അത്  തന്നെ അലട്ടുന്നില്ലെന്നും ഈ ചോദ്യം തന്നോട് പലരും ചോദിക്കുമ്പോളും തനിക്ക് ചിരിയാണ് വരുന്നതെന്നും അശ്വിന്‍ പറഞ്ഞു. കരിയറിൽ ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങളില്‍ തനിക്ക്  പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും താനിപ്പോള്‍ നയിക്കുന്ന ജീവിതത്തില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും അശ്വിന്‍ പറയുന്നു .ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയും ഇന്ത്യൻ ടീമിനായി ഇതേ മികവോടെ പന്തെറിയുവാൻ കഴിയുമെന്നും അശ്വിൻ വിശ്വാസം പ്രകടിപ്പിച്ചു .

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും എത്തിയതോടെയാണ് അശ്വിന്‍ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായത്. 2017 ജൂലൈയിലാണ് അശ്വിന്‍ ഇന്ത്യക്കായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ അവസാനമായി പന്തെറിഞ്ഞത്. ചാഹലിന്‍റെയും കുല്‍ദീപിന്‍റെയും വരവോടെ അശ്വിനും ജഡേജയും പുറത്തായെങ്കിലും ജഡേജ പിന്നീട് ടീമില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ അശ്വിനെ ഇതുവരെ ടീമിലേക്ക് പരിഗണിച്ചില്ല. ഇന്ത്യക്കായി 111 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 150 വിക്കറ്റും 46 ടി20 മത്സരങ്ങളില്‍ നിന്ന് 52 വിക്കറ്റും നേടിയിട്ടുണ്ട്.

Scroll to Top