സഞ്ചു മഹി ഭായിയേപ്പോലെ. എന്‍റെ വളര്‍ച്ചക്ക് പിന്നില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍.

2023 ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസി ചഹല്‍. 6 മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിയട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ ചഹല്‍ സഞ്ചുവിന്‍റെ കീഴില്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയിരുന്നു.

രാജ്യാന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമായി പ്രധാനമായി 4 ക്യാപ്റ്റന്‍മാരുടെ കീഴില്‍ ചഹല്‍ കളിച്ചിട്ടുണ്ട്. ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, സഞ്ചു സാംസണ്‍ എന്നിവരുടെ കീഴിലാണ് ചഹല്‍ കളിച്ചത്. രാജ്യാന്തര മത്സരങ്ങളുടെ കാര്യത്തില്‍ മികച്ച ക്യാപ്റ്റന്‍ ആരായിരുന്നു എന്ന് തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഐപിഎല്ലില്‍ സഞ്ചുവിന്‍റെ പേരാണ് ചഹല്‍ പറഞ്ഞത്.

SANJU AND ROHIT 1

8 വര്‍ഷത്തോളം ബാംഗ്ലൂരില്‍ കളിച്ച ചഹല്‍, സഞ്ചു സാംസണ്‍ തന്‍റെ ബൗളിംഗില്‍ സ്വാതന്ത്രം നല്‍കുന്നുണ്ടെന്നും, കഴിഞ്ഞ ഒരു വര്‍ഷത്തെ വളര്‍ച്ചക്ക് പിന്നില്‍ സഞ്ചുവാണെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞു.

”മഹി ഭായിയോ വിരാട് കോഹ്‌ലിയോ രോഹിത് ശർമ്മയോ ആകട്ടെ, ഒരു ബൗളർക്ക് ആവശ്യമായ ആ സ്വാതന്ത്ര്യം ഞാൻ കളിച്ച മൂന്ന് ക്യാപ്റ്റന്മാരില്‍ നിന്നും ലഭിച്ചു ”

ashwin and chahal

”ഐപിഎല്ലിൽ സഞ്ജു സാംസൺ തീർച്ചയായും എന്റെ പ്രിയപ്പെട്ട താരമാണ്. അക്ഷരാർത്ഥത്തിൽ മഹി ഭായിയുമായി സാമ്യമുള്ള ആളാണ്, അവൻ വളരെ ചില്ലാണ്. കഴിഞ്ഞ വർഷം ഒരു ബൗളർ എന്ന നിലയിൽ 10 ശതമാനം വളർച്ച എനിക്കുണ്ടായത് സഞ്ജു കാരണമാണ്. അവൻ എന്നോട് പറയും, ‘നിനക്ക് നാല് ഓവർ ഉണ്ട്, നിനക്ക് എന്ത് വേണമെങ്കിലും ബൗൾ ചെയ്യൂ, നീ എന്റെ ഭാഗത്ത് നിന്ന് സ്വതന്ത്രനാണ് ” അഭിമുഖത്തില്‍ ചഹല്‍ പറഞ്ഞു.

ഐപിഎല്ലിലെ പോരാട്ടത്തില്‍ ചഹല്‍ ചിന്നസ്വാമിയിലേക്ക് തിരിച്ചെത്തുകയാണ്. പഴയ ടീമായ ബാംഗ്ലൂരിനെ നേരിടാന്‍ ഒരുങ്ങുകയാണ് യുസ്വേന്ദ്ര ചഹല്‍.