ജസ്പ്രീത് ബുംറയല്ലാ.ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ താരം. അഭിപ്രായപ്പെട്ട് മുഹമ്മദ് കൈഫ്.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ്മയുടെ ടെസറ്റ് ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുകയാണ്. ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ വൈസ് ക്യാപ്റ്റൻ എന്നിരിക്കെ, ടീമിന്‍റെ അടുത്ത ക്യാപ്റ്റനെ പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

“ഇപ്പോഴത്തെ ടീമിൽ നിന്ന്, ടെസ്റ്റ് ക്യാപ്റ്റനാകാനുള്ള ഏക താരം ഋഷഭ് പന്ത് മാത്രമാണ്. അവൻ അതിന് യോഗ്യനാണ്, എപ്പോൾ കളിച്ചാലും ഇന്ത്യൻ ടീമിനെ മുന്നിൽ നിർത്താന്‍ അവന് സാധിക്കും. ഏത് നമ്പറിൽ കളിക്കാൻ വന്നാലും മാച്ച് വിന്നിംഗ് പ്രകടനം കളിക്കാൻ അവന്‍ തയ്യാറാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക എന്നിങ്ങനെയുള്ള എല്ലാ സാഹചര്യങ്ങളിലും സ്‌കോർ ചെയ്തു, അവൻ ഒരു സമ്പൂർണ്ണ ബാറ്ററാണ്,” കൈഫ് തൻ്റെ ഇൻസ്റ്റാഗ്രാം ലൈവിൽ പറഞ്ഞു.

മുംബൈയിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ പന്ത് സൃഷ്ടിച്ച ആഘാതം എടുത്തുകാണിച്ച മുന്‍ താരം, റിഷഭ് പന്ത് ക്രീസില്‍ ഉണ്ടായിരുന്ന സമയത്ത് കിവീസിനെ പരിഭ്രാന്തരാക്കിയെന്ന് കൈഫ് അഭിപ്രായപ്പെട്ടു.

“റിഷഭ് പന്ത് തൻ്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുമ്പോൾ, അവൻ ഒരു ഇതിഹാസമായി വിരമിക്കും. അവന്‍റെ കീപ്പിംഗ് നന്നായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ, നിങ്ങൾ ഭാവി ക്യാപ്റ്റനെ നോക്കുകയാണെങ്കില്‍, രോഹിത് ശർമ്മയുടെ പിൻഗാമിയാകാൻ ഋഷഭ് പന്ത് അർഹനാണ്, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ,” അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleഇന്ത്യയുടെ യഥാർത്ഥ പ്രശ്നം ഇതാണ്. ചൂണ്ടിക്കാട്ടി ഇന്ത്യൻ ഇതിഹാസ താരം