കാർലോസ് ബ്രാത്‌വെയ്റ്റിനെ ഓർക്കുന്നുണ്ടോ? 2016 ഐസിസി വേൾഡ് ടി20 ഫൈനലിലെ വെസ്റ്റ് ഇൻഡീസിന്റെ ഹീറോ, അവസാന ഓവറിൽ 19 റൺസ് വേണ്ടിയിരുന്നപ്പോൾ ഇംഗ്ലണ്ടിനെതിരെ തുടർച്ചയായി നാല് സിക്‌സറുകൾ പറത്തിയാണ് ടീമിനെ വിജയിപ്പിച്ചത്. ആ വർഷം അവസാനം, ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരങ്ങളിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ക്യാപ്റ്റനായി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിരവധി ഫ്രാഞ്ചൈസികൾക്കായി കളിച്ചതിന് ശേഷം ബ്രാത്‌വെയ്റ്റ് നിലവിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ടി20 ബ്ലാസ്റ്റിൽ മത്സരിക്കുകയാണ്. ടൂർണമെന്റിൽ ബിർമിംഗ്ഹാം ബിയേഴ്സിനെ നയിക്കുന്നതും ഈ വിന്‍ഡീസ് താരമാണ്
ടൂര്‍ണമെന്‍റില്‍ ഡെർബിഷയറിനെതിരായ ഒരു മത്സരത്തിൽ ബ്രാത്‌വെയ്റ്റിന്‍റെ പരുക്കൻ ഫീൽഡിംഗ് ഏറെ ചര്‍ച്ചയായി മാറി. 13-ാം ഓവറിലെ മൂന്നാം പന്തിൽ ഡെർബിഷെയർ ബാറ്റ്‌സ്മാൻ വെയ്ൻ മാഡ്‌സനെ ബൗൾ ചെയ്‌ത ശേഷം, ഫോളോ-ത്രൂ സമയത്ത് ബ്രാത്‌വെയ്റ്റ് പന്ത് വിക്കറ്റിനു നേരെ എറിഞ്ഞു. കൊണ്ടതാകട്ടെ ക്രീസില്‍ നിന്ന ബാറ്ററുടെ കാലിലും
സംഭവത്തെത്തുടർന്ന് ബ്രാത്‌വെയ്‌റ്റിന്റെ ടീം അഞ്ച് പെനാൽറ്റി റൺസ് വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത ബിയേഴ്സ് 159/7 എന്ന സ്കോർ നേടിയിരുന്നു. 11 പന്തുകൾ ബാക്കി നിൽക്കെ ഡെർബിഷയർ ലക്ഷ്യം കണ്ടു. മത്സരത്തിൽ 18 റൺസ് നേടിയ ബ്രാത്‌വെയ്റ്റ് തന്റെ ബൗളിംഗിൽ 29 റണ്‍സ് വഴങ്ങി 1 വിക്കറ്റ് നേടി.