പൂനം റാവത് ഇന്ന് വുമൺസ് ക്രിക്കറ്റിന് പുതിയ മാനങ്ങൾ നൽകുകയാണ്.അതേ അന്താരാഷ്ട്ര ക്രിക്കറ്റിൽ വുമൺസ് ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് മത്സരങ്ങൾ അപൂർവമായേ കളിക്കാൻ അവസരം കിട്ടൂ.കിട്ടിയ അവസരം ഏറെ വേഗം മുതലെടുക്കാനെ എല്ലാവരും ശ്രമിക്കൂ.സോഫി മോളന്യു എറിഞ്ഞ പന്ത് തന്റെ ബാറ്റിൽ തട്ടി എഡ്ജ് ആയി ശേഷം ഹീലിയുടെ കയ്യിലെത്തിയപ്പോൾ തന്നെ അമ്പയറിന്റെ തീരുമാനത്തിന് കാത്തു നിൽക്കാതെ തിരിച്ച് ഡ്രെസ്സിങ് റൂമിലേക്ക് നടക്കുമ്പോൾ ഇനിയെന്നാണ് ഇന്ത്യക്ക് വേണ്ടി ഒരു ടെസ്റ്റ് മത്സരം കളിക്കാൻ സാധിക്കുക
ആ ചിന്തയെക്കാൾ എന്നതിനേക്കാളുപരി ഒരുപക്ഷെ കളിയുടെ സ്പിരിറ്റിനെ കൂടി കുറിച്ചാവും പൂനം റാവത് ചിന്തിച്ചു കാണുക.അപൂർവം ചിലർക്ക് മാത്രമേ അങ്ങനെ ചിന്തിക്കാൻ സാധിക്കൂ. ക്രീസിൽ ഓസ്ട്രേലിയുയുടെ റിവ്യൂ കഴിഞ് താൻ ഔട്ട് ആണ് എന്ന തേർഡ് അമ്പയറുടെ തീരുമാനം ഔദ്യോഗികമായി ബിഗ് സ്ക്രീനിൽ തെളിഞ്ഞു വരുന്നതുവരെ കാത്തു നിൽക്കാതെ കയറി പോയിടത്താണ് പൂനം റാവത് വിജയിക്കുന്നത്.ഒരു പക്ഷെ ഓസ്ട്രേലിയ റിവ്യൂ എടുത്തില്ലായിരുന്നുവെങ്കിൽ വീണ്ടും ബാറ്റ് ചെയ്യാനുള്ള വമ്പൻ ഒരു അവസരവുമുണ്ടായിരുന്നു
മെൻസ് ക്രിക്കറ്റിൽ ഇദാദ്യത്തെ സംഭവമല്ല.പക്ഷെ വുമൺസ് ക്രിക്കറ്റിൽ ഇത് വലിയ സംഭവം തന്നെയാണ്.അത് കൊണ്ട് തന്നെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ പൂനം റാവത്തിന്റെ ഈ പ്രവർത്തി പോസ്റ്റ് ചെയ്തതും.പൂനം റാവത് ഒരു പ്രതീക്ഷയാണ്.ഇന്ത്യയുടെ തെരുവുകളിൽ ക്രിക്കറ്റ് സ്വപ്നമായി കൊണ്ടു നടക്കുന്ന ലക്ഷകണക്കിന് പെൺകുട്ടികൾക്ക് ഈ പ്രവർത്തി വലിയ ആവേശം നൽകും.
എഴുതിയത് – Ansil Gurukkal (മലയാളി ക്രിക്കറ്റ് സോണ്‍)