ലോകകപ്പിൽ അവന്റെ ഫോം പണി തരുമോ :സൂപ്പർ താരത്തിൽ ആശങ്കയുമായി ആകാശ് ചോപ്ര

IMG 20211001 145536 scaled

ഐപിൽ പതിനാലാം സീസണിലെ എല്ലാ മത്സരങ്ങളും ആവേശപൂർവ്വം തന്നെ പുരോഗമിക്കുമ്പോൾ മിക്ക ക്രിക്കറ്റ്‌ ആരാധകരുടെയും ചർച്ചകൾ വരുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനെ കുറിച്ചാണ്. ഐപിൽ ആവേശം അവസാനിച്ച ശേഷം ഇന്ത്യൻ സ്ക്വാഡ് ലോകകപ്പിനായി കഠിന പരിശീലനം ആരംഭിക്കുവാനിരിക്കെ ചില താരങ്ങളുടെ മോശം ഫോം ഇന്ത്യൻ ടീം മാനേജ്മെന്റിനെയും ഒപ്പം ബിസിസിഐ പ്രതിനിധികളെയും വിഷമിപ്പിക്കുന്നുണ്ട്. ഈ സീസണിലെ താരങ്ങളിൽ ചിലരുടെ മോശം ഫോമിനൊപ്പം ബൗളർമാരുടെ മോശം പ്രകടനവുമാണ് മുൻ താരങ്ങൾ അടക്കം ചൂണ്ടികാണിക്കുന്നത്. മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര ഇക്കാര്യത്തിൽ പങ്കുവെച്ച ഒരു ട്വീറ്റ് ആരാധകരും ഏറ്റെടുക്കുകയാണ്.

ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്‌സും ഒപ്പം ഹൈദരാബാദ് ടീമും തമ്മിൽ നടന്നഏറെ നിർണായക മത്സരത്തിൽ പേസർ ഭുവിക്ക് തിളങ്ങുവാൻ സാധിച്ചില്ല. താരം സ്ഥിരതയില്ലായ്മ നേരിടുന്ന ഈ ഒരു സാഹചര്യംത്തിൽ ലോകകപ്പിലെ ഇന്ത്യൻ ടീം പ്രതീക്ഷകളെ കൂടി ഇത് വളരെ അധികം ബാധിക്കുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.ഐപിഎല്ലിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ഭൂവനേശ്വർ കുമാറിന് പക്ഷേ ഈ സീസണിൽ മികച്ച ഫോമിലേക്ക് കൂടി ഉയരുവാൻ കഴിഞ്ഞിട്ടില്ല. ഈ സീസണിൽ 9 കളികളിൽ നിന്നും ഭുവിക്ക് 5 വിക്കറ്റ് മാത്രമാണ് നേടുവാൻ സാധിച്ചത്. ഒപ്പം ചെന്നൈ സൂപ്പർ കിങ്സിന് എതിരായ ഇന്നലത്തെ മത്സരത്തിൽ ഭുവി 34 റൺസാണ് വഴങ്ങിയത്. ഒരു വിക്കറ്റ് പോലും നേടുവാൻ താരത്തിന് കഴിഞ്ഞില്ല

See also  11 ല്‍ 6 തവണെയും പുറത്താക്കി. ഇത്തവണയും ഗ്ലെന്‍ മാക്സ്വെല്‍ ബുദ്ധിമുട്ടും. പ്രവചനവുമായി ഹര്‍ഭജന്‍ സിങ്ങ്.

“ഭുവിയുടെ നിലവിലെ മോശം ഫോം ടീം ഇന്ത്യക്കും ഒപ്പം നമുക്കും ഏറ്റവും വലിയ ആശങ്കയാണ്.ഭുവിയിൽ നമുക്ക് ഏറെ ക്ലാസ്സ്‌ കാണുവാൻ സാധിക്കും പക്ഷേ ഇപ്പോഴത്തെ ഫോമിൽ ആശങ്കയുണ്ട്. അവൻ പഴയ ഫോമിലേക്ക് തിരികെ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ടി :20 ലോകകപ്പിന് മുൻപുള്ള അവന്റെ ഈ ഫോം ആത്മവിശ്വാസം നൽകുന്നില്ല ” ആകാശ് ചോപ്ര നിരീക്ഷണം വിശദമാക്കി

Scroll to Top