ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന സൗത്താഫ്രിക്കൻ പര്യടനം വളരെ ഏറെ നിർണായകമാണ്. രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ ഭാഗമായി കളിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ജയിക്കുകയാണ് വിരാട് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത് എങ്കിൽ ഏകദിന പരമ്പരയിലെ എല്ലാ മത്സരവും ജയിക്കാനാണ് രോഹിത് ശർമ്മയും സംഘവും പ്ലാനിടുന്നത്. പരിക്ക് കാരണം നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലുള്ള രോഹിത് ഏകദിന പരമ്പര കളിക്കുമെന്നാണ് സൂചനകൾ. എന്നാൽ ടെസ്റ്റ് സ്‌ക്വാഡിൽ ചില മികച്ച താരങ്ങളെ അവഗണിച്ചെന്നുള്ള വിമർശനം ഒരിക്കൽ കൂടി ശക്തമാക്കി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.സൗത്താഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് സ്‌ക്വാഡിൽ നിന്നും ആൾറൗണ്ടർ വാഷിംഗ്‌ടൻ സുന്ദറിനെ ഒഴിവാക്കിയതാണ് ആകാശ് ചോപ്രയെ ഏറെ ചൊടിപ്പിച്ചത്.
ഇപ്പോൾ ആരും തന്നെ വളരെ മികച്ച ടെസ്റ്റ് അരങ്ങേറ്റം അടക്കം നടത്തിയ സുന്ദറിനെ കുറിച്ച് ഒരു വാക്കുകൾ പോലും പറയുന്നില്ലെന്ന് പറഞ്ഞ ചോപ്ര അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനം അംഗീകരിക്കാനായി പോലും സാധിക്കില്ലെന്നും വിശദമാക്കി.”വളരെ അധികം കഴിവുള്ള ഒരു താരത്തെ കുറിച്ചാണ് എന്റെ ആലോചനകൾ. എല്ലാ അർഥത്തിലും മികച്ച ഒരു തുടക്കം തന്റെ ടെസ്റ്റ് കരിയറിൽ സ്വന്തമാക്കിയ ഒരാളാണ് വാഷിംഗ്‌ടൺ സുന്ദർ. എന്നാൽ ഇപ്പോൾ ആരും അദ്ദേഹത്തെ കുറിച്ച് ഒരു വാക്ക് പോലും പറയുന്നില്ല. നിലവിൽ ഇന്ത്യൻ ടീം സെലക്ടർമാർ ജയന്ത് യാദവിനെയും രാഹുൽ ചഹാറിനെയും എല്ലാം ടീമിൽ ഉൾപെടുത്തുന്നുണ്ട്. അപ്പോഴും ഒരു അവസരം ലഭിക്കാതെ സുന്ദർ ടീമിന് പുറത്ത് തന്നെ “ആകാശ് ചോപ്ര തന്റെ നിരീക്ഷണം വിശദമാക്കി
“ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിലെ ഗാബ് ടെസ്റ്റ് ജയം നമ്മൾ ആരും തന്നെ മറന്നിട്ടില്ല.റിഷാബ് പന്തിനും ശാർദൂൽ താക്കൂറിനും ഒപ്പം ജയത്തിൽ വളരെ ഏറെ നിർണായകമായി മാറിയത് സുന്ദർ ബാറ്റിങ് മിടുക്ക് തന്നെയാണ്.ബാറ്റിങ് മാത്രമല്ല വിക്കറ്റ് വീഴ്ത്താനും അയാൾ മികവ് കാണിക്കാറുണ്ട്.ഐപിൽ രണ്ടാം പാദത്തിൽ പരിക്ക് പിടിപെട്ട ശേഷം അയാളെ കുറിച്ച് ആരും തന്നെ പറഞ്ഞ് പോലും കേൾക്കുന്നില്ല.ഇന്ത്യൻ ടെസ്റ്റ് ടീമിൽ എങ്കിലും സുന്ദർ ഒരു അവസരം അർഹിക്കുന്നുണ്ട് “ചോപ്ര വാചാലനായി