ഭാവി നായകനാണ് വൈസ് ക്യാപ്റ്റനായി മാറേണ്ടത് :നിർദേശവുമായി മുൻ പാക് താരം

images 2021 12 17T154611.287

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ വളരെ ഏറെ നിരാശ സമ്മാനിച്ചാണ് ഓപ്പണർ രോഹിത് ശർമ്മക്ക്‌ പരിക്ക് പിടിപെട്ടത്. ഏകദിന നായകനും ടെസ്റ്റ്‌ ഉപനായകനുമായ രോഹിത് ശർമ്മ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിലാണ് നിലവിലുള്ളത്. പരിക്ക് കാരണം ടെസ്റ്റ്‌ പരമ്പരയിൽ നിന്നും നേരത്തെ താരം പിന്മാറിയിരുന്നു. ഇതോടെ ടെസ്റ്റ്‌ വൈസ് ക്യാപ്റ്റൻ റോളിലേക്ക് കെല്‍ രാഹുലിനെയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ നിയമിച്ചത്.

കെ. എൽ രാഹുലിനെ ഉപനായകനാക്കിയ തീരുമാനത്തെ കുറിച്ച് ഇപ്പോൾ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ സൽമാൻ ബട്ട്. ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ പലപ്പോഴും സ്ഥിര താരമല്ലാത്ത രാഹുലിനെ ഉപനായകൻ റോളിൽ നിയമിച്ചതിനെ പിന്തുണക്കുക ആണ് സൽമാൻ ബട്ട്.

“ഐപില്ലിൽ പഞ്ചാബ് കിങ്‌സ് ടീമിനെ മനോഹരമായിട്ടാണ് രാഹുൽ നയിച്ചത് അവൻ ഭേദപെട്ട നായകനാണ് എന്നത് നമ്മൾ കണ്ടതാണ്. പഞ്ചാബിൽ ഒരു മികച്ച ടീമിനെ അദ്ദേഹത്തിന് ലഭിച്ചില്ല എങ്കിലും ഒരു പോരാളി തന്നെയാണ് രാഹുൽ. ബാറ്റ് കൊണ്ടും കീപ്പിങ് മികവിലും അവൻ തിളങ്ങി നിന്നും. ഏത് താരത്തെയാണോ നമ്മൾ ഭാവി ടീമിന്റെ നായകനായി ഉദ്ദേശിക്കുന്നത് അയാൾ തന്നെയാണ് ഉപനായകനായി വരേണ്ടത്. അതിനാൽ ലോകേഷ് രാഹുൽ വൈസ് ക്യാപ്റ്റനായി എത്തുമ്പോൾ നമുക്ക് പ്രതീക്ഷകൾ ധാരാളമാണ് “സൽമാൻ ബട്ട് വാചാലനായി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

സൗത്താഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന് ടെസ്റ്റ്‌ പരമ്പര അടക്കം നേടാൻ സാധിക്കുമെന്നാണ് സൽമാൻ ബട്ടിന്‍റെ അഭിപ്രായം. ഇന്ത്യൻ ടീമിന്റെ വിദേശത്തെ പ്രകടനമാണ് ബട്ട് ചൂണ്ടികാണിക്കുന്നത്. “സൗത്താഫ്രിക്കക്ക്‌ എതിരെ ജയിക്കാൻ ടീം ഇന്ത്യക്ക് സാധിക്കും. പക്ഷേ അത്‌ അത്ര എളുപ്പമല്ല. ആക്രമണ ക്രിക്കറ്റ്‌ കളിക്കുന്നവരാണ് സൗത്താഫ്രിക്കൻ ടീം. അവർക്ക് വളരെ മികച്ച പേസർമാരുണ്ട്. അതിനാൽ തന്നെ പോരാട്ടം വളരെ ഏറെ കനക്കുമെന്നാണ് എന്റെ വിശ്വാസം “മുൻ പാകിസ്ഥാൻ ഓപ്പണർ സൽമാൻ ബട്ട് അഭിപ്രായം വ്യക്തമാക്കി.

Scroll to Top