രഞ്ജി ട്രോഫി മത്സരങ്ങൾ ഉപേക്ഷിക്കുവാൻ തീരുമാനിച്ച്‌ ബിസിസിഐ : വിജയ് ഹസാരെ ട്രോഫി ഇത്തവണയും തുടരും

ഇത്തവണത്തെ രഞ്ജി ട്രോഫി മത്സരങ്ങൾ  പൂർണ്ണമായി ഉപേക്ഷിക്കുവാൻ  തീരുമാനിച്ചു. ബിസിസിഐയാണ് ഇക്കാര്യം  ഏവരെയും അറിയിച്ചത്. കോവിഡ് മഹാമാരി കാലത്തിൽ കോവിഡ്  നിയന്ത്രണങ്ങളിൽ ടൂർണ്ണമെന്റ്  സംഘടിപ്പിക്കാൻ  ഏറെ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. അതിനാൽ തന്നെ ടൂർണമെന്റ് ഉപേക്ഷിക്കുവാനുള്ള കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐ കടക്കുന്നുവെന്നും ബിസിസിഐ സെക്രട്ടറി അറിയിച്ചു .

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുകയെന്നതായിരുന്നു ബിസിസിഐക്ക് മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ ഇതിന് ചെലവ് ഏറെ വർധിക്കുമെന്നതിനാൽ   മത്സരം ഉപേഷിക്കുകയാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

അതേസമയം 87 വർഷങ്ങൾക്കിടെ ആദ്യമായാണ് രഞ്ജി ട്രോഫി മത്സരം ഉപേക്ഷിക്കപ്പെടുന്നത്. എന്നാൽ  വിജയ് ഹസാരെ ട്രോഫിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. വനിതകളുടെ ഏകദിന പരമ്പരയും നടത്തും.