അശ്വിനെ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് താരം : ഇംഗ്ലണ്ട് പരമ്പരയിലും താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പ്രവചനം

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിക്കുന്ന ചെന്നൈ ക്രിക്കറ്റ്  ടെസ്റ്റിന് ദിവസങ്ങള്‍  മാത്രം അവശേഷിക്കെ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ  വാനോളം പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട്  താരം മോണ്ടി പനേസർ രംഗത്ത് .പരമ്പരയില്‍ നിര്‍ണായക സ്വാധീനമാവുക അശ്വിനായിരിക്കുമെന്നും മത്സരത്തിന്റെ ഗതി  ഏത് നിമിഷവും മാറ്റുവാൻ  താരത്തിന് കഴിയുമെന്നും ഇതിഹാസ സ്പിന്നര്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ഓസ്‌ട്രേലിയക്ക് എതിരെ അശ്വിന്‍  പന്ത് കൊണ്ട് മികച്ച പ്രകടനം നടത്തിയിരുന്നു. അശ്വിന്റെ  ആൾറൗണ്ട്  പ്രകടനമാണ് സിഡ്‌നി  ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിരോചിത സമനില സമ്മാനിച്ചത്. പരിക്ക് കാരണം ഓസീസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് താരത്തിന് നഷ്ടമായിരുന്നു .ഇംഗ്ലണ്ട് എതിരെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയാകും അശ്വിൻ എന്നാണ് ഇന്ത്യൻ  ഫാൻസ്‌ കരുതുന്നത് .

കഴിഞ്ഞ  കുറെ  വർഷങ്ങളായുള്ള അശ്വിന്റെ പ്രകടനത്തെ കുറിച്ച് വാചാലനായ പനേസർ ഇപ്രകാരം പറഞ്ഞു ”ഓസീസ് മണ്ണില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച താരമാണ് ആര്‍. അശ്വിന്‍. ഇംഗ്ലണ്ടിന്റെ പ്ലാനിങ്ങുകൾക്ക്  അപ്പുറത്ത് പന്തെറിയുവാൻ  കഴിവുള്ള ബൗളറാണ്  അശ്വിന്‍. പരമ്പരയുടെ അന്തിമ  ഫലത്തില്‍  ഏറെ നിര്‍ണായക സ്വാധീനം ചെലുത്താന്‍ അശ്വിന് കഴിയുമെന്നാണ് ഞാന്‍ കരുതുന്നത് പനേസർ അഭിപ്രായം വ്യക്തമാക്കി .   “അശ്വിൻ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയര്‍ന്നിരിക്കുന്ന സമയമാണിത്. അശ്വിന്റെ കരംബോളുകളെ ഇംഗ്ലീഷ് പട എങ്ങനെ നേരിടുമെന്നതിലാണ് എന്റെ നോട്ടം. ജഡേജയെപ്പോലുള്ള മികച്ച ഒരു  ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യക്ക് പരമ്പരയിൽ  തിരിച്ചടിയുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. ജഡേജയെപ്പോലെ  തിളങ്ങുവാൻ  ഇന്ത്യൻ സ്‌ക്വാഡിൽ  ഇടം നേടിയ അക്‌സര്‍ പട്ടേലിന് സാധിക്കില്ല” പനേസർ പറഞ്ഞു

ഫെബ്രുവരി 5ന് ചെന്നൈയിലാണ് ആദ്യ  ക്രിക്കറ്റ് ടെസ്റ്റ്. കൊവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തില്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നും നാലും ടെസ്റ്റിന് കാണികള്‍ക്ക് പ്രവേശനം ഉണ്ടാകുവാനാണ് സാധ്യത . മൊട്ടേറ  സ്റ്റേഡിയത്തിന്റെ കപ്പാസിറ്റിയുടെ 50 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കാനാണ്  ബിസിസിഐ ആലോചനകൾ . നേരത്തെ ഓസ്‌ട്രേലിയയിൽ നടന്ന   ബോര്‍ഡര്‍ : ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങളില്‍ നിശ്ചിത ശതമാനം കാണികളെ പ്രവേശിപ്പിച്ചിരുന്നു.

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്, ജോണി ബെയ്ർസ്റ്റോ. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്.