പുതിയ വീട് എവിടെ വാങ്ങണം :ആരാധകരോട് അഭിപ്രായം ചോദിച്ച് റിഷാബ് പന്ത്

ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ   മിന്നും ബാറ്റിംഗ് പ്രകടനത്തിലൂടെ  തന്നെ വിമർശിച്ചവർക്ക് എല്ലാം മറുപടി നൽകിയ താരമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍  റിഷാബ്  പന്ത്. ഇംഗ്ലണ്ടിന് എതിരായ  ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായായി ഇപ്പോൾ ടീമിനൊപ്പം ക്വാറന്റൈനിലാണ് താരം .പരമ്പരക്ക്  ഒരുങ്ങുന്നതിന് മുൻപ് റിഷഭ് പന്തിന്‍റെ പുതിയ ട്വീറ്റാണ് ഇപ്പോള്‍ താരത്തിന്റെ  ആരാധകര്‍ക്കിടയില്‍  ഏറെ  ചർച്ചാ  വിഷയം ആയി മാറിയിരിക്കുന്നത് .

പുതിയ വീട് എവിടെ വേണമെന്നതില്‍ ആരാധകരുടെ അഭിപ്രായം തേടുകയാണ്  പന്ത്. “ഓസ്‌ട്രേലിയയില്‍  പര്യടനത്തിനായി പോയി  വീട്ടിലേക്ക് തിരികെ വന്നത് മുതല്‍ മാതാപിതാക്കള്‍ തന്നോട് ആവശ്യപ്പെടുന്നത് പുതിയ വീട്  വാങ്ങുവാൻ മാത്രമാണ് “റിഷാബ് പന്ത് തന്റെ ട്വീറ്റിൽ ഇപ്രകാരം പറഞ്ഞു .

ഗുഡ്ഗാവിൽ വീട് വാങ്ങിയാൽ ഇന്ത്യുലും  പ്രശ്‌നമുണ്ടോ? മറ്റ് സ്ഥലങ്ങൾ ഏതെങ്കിലുമുണ്ടോ? നിങ്ങളുടെ അഭിപ്രായം തേടുന്നു, എന്നാണ് പന്ത് ട്വിറ്ററില്‍ കുറിച്ചത്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരം കൂടിയാണ് റിഷാബ് പന്ത്

എന്നാൽ  പന്തിന്‍റെ ചോദ്യത്തിന് മുംബൈ, ഹൈദരാബാദ്, നോയിഡ, കാണ്‍പൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് താമസം മാറാനാണ് ആരാധകരുടെ അഭിപ്രായം. ചിലരാകട്ടെ ഡല്‍ഹിയിലെ കോട്‌ല സ്റ്റേഡിയത്തിന് തൊട്ടടുത്ത് വീട്  വാങ്ങുവാനും പന്തിനെ ഉപദേശിച്ചു. റിഷാബ് പന്തിന്റെ ട്വീറ്റിന് ഇർഫാൻ പത്താൻ അടക്കം ചില മുൻ താരങ്ങളും മറുപടി നൽകുന്നുണ്ട് .