“ആ താരത്തിനെതിരെ ഒരു പ്ലാനുകളും വിലപോകില്ല”. തനിക്ക് വെല്ലുവിളി ഉയർത്തിയ ബാറ്ററെപറ്റി സഞ്ജു.

GZsqBGiWEAckejp scaled

മൈതാനത്ത് നായകൻ എന്ന നിലയിൽ തന്ത്രങ്ങൾ രൂപീകരിക്കാൻ മിടുക്കനാണ് രാജസ്ഥാൻ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസി അപാരം തന്നെയാണ്. എന്നാൽ മൈതാനത്ത് ഇത്തരം തന്ത്രങ്ങൾ പ്രാവർത്തികമാക്കുന്നതിൽ തന്നെ പ്രയാസപ്പെടുത്തിയ ബാറ്ററെ പറ്റി സംസാരിക്കുകയാണ് സഞ്ജു സാംസൺ.

ഇന്ത്യയുടെ മുൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് എതിരെയാണ് തന്റെ പ്ലാനുകൾ എല്ലായിപ്പോഴും പ്രയാസകരമായി മാറുന്നത് എന്ന് സഞ്ജു പറയുന്നു. മൈതാനത്ത് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ബാറ്റർമാരുടെ ലിസ്റ്റിലെ ഒരാളാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ നായകനായ ധോണി എന്നാണ് സഞ്ജു കൂട്ടിച്ചേർക്കുന്നത്.

ഡ്രസിങ് റൂമിൽ ഇരിക്കുന്ന സമയത്ത് രാജസ്ഥാൻ ടീം മാനേജ്മെന്റിന് എല്ലാ താരങ്ങൾക്കുമെതിരെ ഒരു പദ്ധതി ഉണ്ടാവുമെന്ന് സഞ്ജു പറയുന്നു. എന്നാൽ ധോണിയുടെ പേര് ചർച്ചയിലേക്ക് വരുന്ന സമയം അതിനെപ്പറ്റി ആരും സംസാരിക്കാറില്ലെന്നും, അടുത്ത താരത്തിലേക്ക് പോവുകയാണ് ചെയ്യാറുള്ളത് എന്നും സഞ്ജു കൂട്ടിച്ചേർക്കുന്നു.

ഒരിക്കലും അത്തരത്തിലൊരു തന്ത്രത്തിൽ മെരുക്കാൻ പറ്റിയ താരമല്ല ധോണി എന്ന് സഞ്ജു തുറന്നു പറയുന്നു. അതുകൊണ്ടുതന്നെ മൈതാനത്ത് കാര്യങ്ങൾ സംഭവിക്കുന്നതനുസരിച്ച് തന്ത്രങ്ങൾ മെനയാൻ മാത്രമേ ധോണിയ്ക്കെതിരെ സാധിക്കൂ എന്നാണ് സഞ്ജു പറയുന്നത്.

Read Also -  സാമാന്യബുദ്ധി ഇല്ലാ. ഗംഭീറിനും രോഹിത് ശര്‍മ്മക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം.

പ്രമുഖ ജേണലിസ്റ്റായ വിമൽ കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം തുറന്നു പറഞ്ഞത്. “മഹീ ഭായിയെപ്പറ്റി അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല. കാരണം അദ്ദേഹത്തിനെതിരെ ഒരു പ്ലാനുമായി എത്തുക എന്നത് അപ്രയോഗികമാണ്. ഞങ്ങൾ രാജസ്ഥാൻ ടീമിലുള്ളപ്പോൾ എല്ലാ താരങ്ങൾക്കുമെതിരെ ഒരു തന്ത്രം മെനയും. എന്നാൽ മഹി ഭായിയുടെ പേര് ചർച്ചയിലേക്ക് വരുമ്പോൾ എല്ലാവരും അത് മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. കാരണം ഒരു എതിർ ടീമെന്ന നിലയ്ക്ക് അദ്ദേഹത്തിനെതിരെ തന്ത്രങ്ങൾ മെനയുക എന്നത് ബുദ്ധിമുട്ടാണ്. ഒരിക്കലും അദ്ദേഹത്തിനായി ഞങ്ങൾ പ്ലാനുകൾ ഉണ്ടാക്കാറില്ല.”- സഞ്ജു സാംസൺ പറഞ്ഞു.

ബംഗ്ലാദേശിനെതരായ ട്വന്റി20 പരമ്പരയിലാണ് അവസാനമായി സഞ്ജു സാംസൺ കളിച്ചത്. നിലവിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനായി സഞ്ജു അണിനിരക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലും സഞ്ജു നിർണായക ഘടകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഒരു യുവനിര തന്നെയാവും ദക്ഷിണാഫ്രിക്കക്കെതിരെ മൈതാനത്ത് ഇറങ്ങുക. ദക്ഷിണാഫ്രിക്കൻ മണ്ണിൽ നവംബർ 8 മുതലാണ് 4 മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്.

Scroll to Top