ഇന്ത്യൻ പ്രീമിയർ ലീഗാണോ അതോ പാകിസ്ഥാനിലെ പ്രമുഖ ടി:20 ലീഗായ പാകിസ്ഥാൻ സൂപ്പർ ലീഗാണോ മികച്ചത് എന്ന ചോദ്യം ക്രിക്കറ്റ് ലോകത്ത് കഴിഞ്ഞ കുറച്ച് നാളുകളായി സജീവമാണ് .ഇന്ത്യ : പാക് ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിലിടക്കം ഇതേ കുറിച്ച് വളരെ വിശദ ചർച്ചകൾ അരങ്ങേറാറുണ്ട്.പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗ് ഐപിഎൽ തന്നെയാണെന്ന് തുറന്ന് സമ്മതിക്കുകയാണ് പാക് ടീമിലെ പ്രമുഖ പേസ് ബൗളർ വഹാബ് റിയാസ് .
ഇന്ത്യ :പാക് ആരാധകരുടെ സ്ഥിരം തർക്ക വിഷയമായ ഇതേ കുറിച്ചുള്ള റിയാസിന്റെ പ്രസ്താവന ഇപ്പോൾ വളരെയേറെ ഏറ്റെടുത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ .മുൻപ് വിദേശ താരങ്ങൾ കൂടുതലും പാക് സൂപ്പർ ലീഗ് കളിക്കുവാനാണ് ഏറെ ഇഷ്ടപെടുന്നതെന്ന മുൻ താരത്തിന്റെ അഭിപ്രായവും ഏറെ വൈറലായിരുന്നു . ഇപ്പോൾ പിഎസ്എല്ലിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഐപിഎൽ വേറെ ലെവൽ എന്നാണ് വഹാബ് റിയാസിന്റെ അഭിപ്രായം .
“ഐപിഎല്ലിനെ ആർക്കും ഒരിക്കലും പിഎസ്എല്ലുമായി താരതമ്യം ചെയ്യുവാൻ കഴിയില്ല . ലോകത്തിലെ ഏറ്റവും മികച്ച വിദേശ കളിക്കാർ പങ്കെടുക്കുന്ന ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടി20 ലലീഗാണ് ഐപിൽ . ഐപിഎല്ലിൽ കളിക്കാരെ തിരഞ്ഞെടുക്കുന്ന രീതി ഒപ്പം ടൂർണമെന്റ് ബിസിസിഐ സംഘടിപ്പിക്കുന്ന രീതി അങ്ങനെ എല്ലാം വേറെ ലെവലാണ്. അതിനാൽ തന്നെ ക്രിക്കറ്റ് പണ്ഡിതരായ ആളുകൾക്ക് പോലും ഐപിഎല്ലിലെ പാകിസ്ഥാൻ സൂപ്പർ ലീഗുമായി താരതമ്യം നടക്കില്ല .അത്രത്തോളം വലുതാണ് ഐപിഎല്ലിന്റെ സ്ഥാനം “റിയാസ് വാചാലനായി .
അതേസമയം ഏറ്റവും നിലവാരമുള്ള ബൗളിംഗ് പാകിസ്ഥാൻ സൂപ്പർ ലീഗിൽ മാത്രമേ കാണുവാൻ സാധിക്കൂ എന്നും റിയാസ് പറയുന്നു .മറ്റ് ലീഗുകളെക്കാൾ ഏറ്റവും മികച്ച ബൗളിംഗ് പിഎസ്എല്ലിൽ കാണുവാൻ സാധിക്കുമെന്നും റിയാസ് സമർഥിക്കുന്നു .