ഇനി ഞാൻ ടെസ്റ്റ് കളിക്കില്ലയെന്ന് ആര് പറഞ്ഞു : പൊട്ടിത്തെറിച്ച്‌ ഭുവനേശ്വർ കുമാർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രധാന പേസ് ബൗളർമാരിലൊരലാണ് ഭുവനേശ്വർ കുമാർ .പുതിയ പന്തിൽ ഇന്ത്യൻ പേസ് ബൗളിങ്ങിന്റെ വജ്രായുധമായ താരം ടീമിനായി  പുതിയ പന്തിലും അവസാന ഓവറുകളിലും വിക്കറ്റ് വീഴ്ത്തുന്നതിൽ മുൻപന്തിയിലാണ് .കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഇനി  ടെസ്റ്റ്  ക്രിക്കറ്റ്  മത്സരങ്ങൾ കളിക്കാന്‍  ആഗ്രഹിക്കുന്നില്ല എന്ന വാർത്ത ക്രിക്കറ്റ് ലോകത്തേറെ ചർച്ചയായത് .

എന്നാൽ ഇപ്പോൾ ഇതിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് പേസ് ബൗളർ ഭുവനേശ്വർ തന്നെ .ഇത്തരം വാർത്തകളിൽ ആരും വിശ്വസിക്കരുത് എന്ന് പറഞ്ഞ ഭുവി .ഒരിക്കലും എന്നെ കുറിച്ച്  നിങ്ങളുടെ മനസിലുള്ള കാര്യങ്ങൾ  എഴുതി പിടിപ്പിക്കരുതെന്ന മുന്നറിയിപ്പും നൽകി . ബിസിസിഐ ഏതാനും ദിവസങ്ങൾ മുൻപ് ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു .ഭുവി അതിൽ ഇടം പിടിച്ചില്ല .ഇതോടെയാണ് ചില ദേശിയ മാധ്യമങ്ങളടക്കം ഭുവി  ഇന്ത്യൻ ടീമിനായി ടെസ്റ്റ് മത്സരങ്ങൾ കളിക്കില്ല എന്നും ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ഭുവനേശ്വറിന്റെ പദ്ധതികൾ എന്നും റിപ്പോർട്ട് ചെയ്തത് .

അതേസമയം വാർത്തകളോട് വളരെ  രൂക്ഷമായി സംസാരിച്ച ഭുവിയുടെ വാക്കുകൾ ഇപ്രകാരമാണ് “ഞാന്‍ ഇനി ഒരിക്കലും  ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. അതിന് എന്റെ ഭാഗത്ത്‌ നിന്ന്  വ്യക്തത വരുത്തേണ്ടതുണ്ട്. ക്രിക്കറ്റിലെ എല്ലാ  ഫോര്‍മാറ്റിലും  മികവോടെ കളിക്കാൻ  ഞാന്‍ തയ്യാറാണ്. എനിക്ക് നിങ്ങളോട് നിര്‍ദേശിക്കാനുള്ളത്. നിങ്ങളുടെ ഓരോ താല്പര്യം അനുസരിച്ച് ഇത്തരത്തിൽ ഇനിയും  വാര്‍ത്തയുണ്ടാക്കരുത് ” ഭുവി ട്വിറ്ററിൽ തന്റെ വിമർശനം കുറിച്ചിട്ടു .

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായ ഭുവി ഇത്തവണ ഐപിഎല്ലിലെ മികച്ച പ്രകടനം കാഴ്ചവെച്ചു .അടുത്തിടെ പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായ താരം വരുന്ന ലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ഏകദിന & ടി:20 ടീമുകളിൽ കാണും .

Advertisements