ജഡേജയെ ആരും ചോദ്യം ചെയ്യേണ്ട. ഫീൽഡിൽ 30 റൺസ് ഇതുവരെ അവൻ സേവ് ചെയ്തു. പിന്തുണയുമായി സുനിൽ ഗവാസ്കർ.

gavaskar jadeja afp 1719318964042 1719318969190

ഇതുവരെ ഈ ലോകകപ്പിൽ ഇന്ത്യക്കായി മോശം പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ ടൂർണമെന്റിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങാൻ ജഡേജയ്ക്ക് സാധിച്ചിട്ടില്ല. കേവലം 8 റൺസ് മാത്രമാണ് ടൂർണമെന്റിലെ ജഡേജയുടെ ബാറ്റിംഗ് ആവറേജ്. ഇത് ഇന്ത്യയെ പല മത്സരത്തിലും നിരാശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇതുവരെ 5 മത്സരങ്ങളിൽ നിന്ന് 10 ഓവറുകൾ പന്തെറിഞ്ഞ ജഡേജയ്ക്ക് ഇന്ത്യയ്ക്കായി നേടാൻ സാധിച്ചത് ഒരു വിക്കറ്റ് മാത്രം. ഇത്ര മോശം പ്രകടനങ്ങൾ ജഡേജ ടീമിൽ കാഴ്ചവയ്ക്കുന്നതിനെതിരെ ആരാധകർ രംഗത്ത് വരികയുണ്ടായി. എന്നാൽ ഇത്തരത്തിൽ ജഡേജയ്ക്കെതിരെ വിമർശനം ഉന്നയിക്കുന്നത് യാതൊരു തരത്തിലും ഗുണം ചെയ്യില്ല എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറഞ്ഞിരിക്കുന്നത്.

ജഡേജയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണ് സുനിൽ ഗവാസ്കർ നൽകിയത്. “ഇത്തരത്തിൽ ചോദ്യം ചെയ്യുന്നതിനെ പറ്റി പോലും നമ്മൾ ചിന്തിക്കാൻ പാടില്ല. ഇന്ത്യയുടെയും ഇന്ത്യൻ ആരാധകരുടെയും വലിയൊരു പ്രശ്നമാണ് ഇത്. 2 മത്സരങ്ങളിൽ ഏതെങ്കിലുമൊരു താരം മോശം പ്രകടനം കാഴ്ചവെച്ചാൽ ‘അവനെ എന്തിനാണ് ടീമിൽ ഉൾപ്പെടുത്തിയത്, അവൻ എന്താണ് ചെയ്യുന്നത്’ എന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉയരാൻ തുടങ്ങും.”

“അത് ആളുകളുടെ നിരാശയാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന ഒരാൾ പോലും തങ്ങളുടെ പ്രൊഫഷനെപ്പറ്റി ചിന്തിക്കുന്നില്ല. 2 പിഴവുകൾ മൂലം ഒരാളെ തങ്ങളുടെ പ്രൊഫഷനിൽ നിന്ന് മാറ്റി നിർത്തുന്നതിനെ എങ്ങനെയാണ് പിന്തുണയ്ക്കാൻ പറ്റുന്നത്”- ഗവാസ്കർ പറഞ്ഞു.

Read Also -  പല പരിശീലകർക്ക് കീഴിൽ കളിച്ചിട്ടുണ്ട്, പക്ഷേ ഗംഭീർ വ്യത്യസ്തൻ. കാരണം പറഞ്ഞ് സഞ്ചു സാംസണ്‍.

“ഇത്തരം വിഷയങ്ങൾ ടെലിവിഷനിൽ ചർച്ചചെയ്യാൻ മാത്രമാണ് പറ്റുന്നത്. ഒരു കാരണവശാലും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെ ജഡേജയുടെ സ്ഥാനത്തെ നമ്മൾ ചോദ്യം ചെയ്യാൻ പാടില്ല. അവൻ ഒരു റോക്ക് സ്റ്റാറാണ്.”- ഗവാസ്കർ കൂട്ടിച്ചേർക്കുകയുണ്ടായി. ഓസ്ട്രേലിയക്കെതിരായ നിർണായക മത്സരത്തിൽ 5 പന്തുകളിൽ 9 റൺസ് മാത്രമാണ് ജഡേജ സ്വന്തമാക്കിയത്. ബോളിങ്ങിലും മോശം പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഓരോവർ മാത്രമാണ് ജഡേജ മത്സരത്തിൽ പന്തറിഞ്ഞത്. ഈ ഓവറിൽ 17 റൺസ് താരം വിട്ടു നൽകുകയും ചെയ്തു.

“ജഡേജയുടെ ഫോമിനെപറ്റി ആലോചിച്ച് ഞാൻ നിരാശപ്പെടുന്നില്ല. കാരണം അവൻ വളരെ അനുഭവസമ്പത്തുള്ള താരമാണ്. എപ്പോഴൊക്കെ അവസരം ലഭിച്ചാലും അപ്പോഴൊക്കെ മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് സാധിക്കാറുണ്ട്. ഫീൽഡിങ്ങിൽ ഇതുവരെ ഇന്ത്യക്കായി 20 മുതൽ 30 റൺസ് വരെ സംരക്ഷിക്കാൻ ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഫീൽഡിങ് കഴിവുകളും ക്യാച്ചിങ് കഴിവുകളുമൊക്കെ അവനുണ്ട്.”

“കൃത്യമായി റണ്ണൗട്ടുകൾ സൃഷ്ടിക്കാനും അവന് സാധിക്കും. അതുകൊണ്ടുതന്നെ ഈ 20- 30 റൺസിനെ നമുക്ക് മാറ്റി നിർത്താൻ സാധിക്കില്ല. അങ്ങനെയുള്ള ജഡേജ മൈതാനത്ത് ബാറ്റിങ്ങിലും ബോളിങ്ങിലും ചെയ്യുന്നതൊക്കെയും നമുക്ക് കൂടുതൽ മെച്ചം ഉണ്ടാക്കുന്നതാണ്.”- ഗവാസ്കർ പറഞ്ഞുവെക്കുന്നു.

Scroll to Top