ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യൻ ടീമിന്റെ 151 റൺസ് ജയത്തിന് പിന്നാലെ തന്നെയാണ് ക്രിക്കറ്റ് ലോകമിപ്പോൾ. ക്രിക്കറ്റ് ആരാധകരെല്ലാം ഇംഗ്ലണ്ടിനെ വീഴ്ത്തിയ ഇന്ത്യൻ ടീമിന്റെ മാസ്മരിക പ്രകടനത്തെ വാനോളം പുകഴ്ത്തുമ്പോൾ നായകൻ കോഹ്ലിയും സംഘവും ഏറെ കയ്യടികളാണ് നേടുന്നത്. രണ്ടാം ടെസ്റ്റിലെ ജയത്തോടെ പരമ്പരയിൽ 1-0ന് മുന്നിൽ എത്തുവാനും ഇന്ത്യൻ ടീമിന് കഴിഞ്ഞു. നിർണായക ടെസ്റ്റ് പരമ്പരയിലെ ഓരോ മത്സരവും പ്രധാനമാണെന്നിരിക്കെ ടീം ഇന്ത്യയുടെ ലോർഡ്‌സ് ജയത്തിലെ പ്രധാന ഘടകങ്ങളായ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് ഷമിയെയും ജസ്‌പ്രീത് ബുംറയെയും വളരെ അധികം പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. ഇന്ത്യൻ ടീം ഈ ഒരു ജയത്തിന് കടപ്പെട്ടിരിക്കുന്നത് അവർ ഇരുവരോടുമാണ് എന്നും സഹീർ ഖാൻ അഭിപ്രായപെടുന്നുണ്ട്.
“ലോർഡ്‌സ് ടെസ്റ്റിൽ അഞ്ചാം ദിനം പിറന്നത് അത്ഭുതങ്ങളാണ്. ആരുംതന്നെ ലോർഡ്‌സ് ടെസ്റ്റിൽ നാലാം ദിനം കളി അവസാനിച്ചപ്പോൾ ഇങ്ങനെ ബാറ്റിങ് പാർട്ണർഷിപ്പ് ഉണ്ടാകുമെന്നും ഒട്ടും പ്രതീക്ഷിച്ച് കാണില്ല പക്ഷേ അഞ്ചാം ദിനം ഷമി :ബുംറ അവർ എല്ലാവരെയും ഏറെ ഞെട്ടിച്ചുയെന്നതാണ് സത്യം.വളരെ ഏറെ അപൂർവ്വമായി മാത്രമാണ് നമ്മൾ ടെസ്റ്റ് ക്രിക്കറ്റിൽ ഇങ്ങനെ ഒരു പാർട്ണർഷിപ്പ് കാണാറുള്ളത്.രണ്ടാം ടെസ്റ്റ് ഇങ്ങനെ അവസാനിക്കുമെന്ന് ഒരുപക്ഷേ ആരും കരുതി കാണില്ല. പക്ഷേ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു നാഴികകല്ലാണ് ലോർഡ്‌സിൽ പിറന്നത് ” സഹീർ ഖാൻ വാനോളം പുകഴ്ത്തി
എല്ലാവരും അഞ്ചാം ദിനം റിഷാബ് പന്ത് ബാറ്റിങ്ങിന്റെ പ്രകടനത്തിനായിട്ടാണ് കാത്തിരുന്നത് എന്നും പറഞ്ഞ സഹീർ ഖാൻ ടെസ്റ്റ് ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ഒരു തിരിച്ചുവരവാണ് ഷമി :ബുംറ സഖ്യം പുറത്തെടുത്തത് എന്നും തുറന്ന് പറഞ്ഞു “ഇങ്ങനെ ശക്തമായ ബാറ്റിങ് തിരിച്ചുവരവ് ടെസ്റ്റ് ക്രിക്കറ്റിൽ വളരെ അത്യപൂർവ്വമായി മാത്രമാണ് നമ്മൾ കാണാറുള്ളത് അവരുടെ ബാറ്റിങ്ങും ടീം ഇന്ത്യയുടെ ജയവും എക്കാലവും ഏറെ ചർച്ചയക്കപ്പെടും ” സഹീർ വാചാലനായി. ഒൻപതാം വിക്കറ്റിൽ 89 റൺസിന്റെ ഏറെ നിർണായകമായ കൂട്ടുകെട്ടാണ് മുഹമ്മദ് ഷമി :ജസ്‌പ്രീത് ബുംറ എന്നിവർ ചേർന്ന് അടിച്ചെടുത്തത്