ടി :20 ലോകകപ്പ് അവർ നേടും :വമ്പൻ പ്രവചനവുമായി മുൻ താരം

ക്രിക്കറ്റ്‌ ലോകമിപ്പോൾ കാത്തിരിക്കുന്നത് വരാനിരിക്കുന്നത് ടി :20 ലോകകപ്പിനാണ്. ഒക്ടോബർ :നവംബർ മാസത്തിലായി നടക്കുന്ന ടി :20 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനും നിർണായകമാണ്. ഏറെ കാലമായി ഐസിസി ടൂർണമെന്റിൽ അടക്കം ഫൈനലിൽ തോൽക്കുന്ന ഒരു ടീമായി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മാറികഴിഞ്ഞു. ലോകകപ്പ് നേടുവാനായി കഴിയാത്ത ഒരു നായകനെന്ന വിമർശനം ഒഴിവാക്കാൻ വിരാട് കോഹ്ലിക്കും ടി :20 ലോകകപ്പിൽ കിരീടം നേടേണ്ടത് പ്രധാനമാണ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനും വലിയ തിരിച്ചടി നൽകുന്ന ഒരു പ്രവചനവുമായി ഇപ്പോൾ രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ ദിനേശ് കാർത്തിക്.

ലോകകപ്പിനുള്ള അന്തിമ മത്സരക്രമം കഴിഞ്ഞ ദിവസമാണ് ഐസിസി തന്നെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ആരാണ് ടി :20 ലോകകപ്പ് നേടുകയെന്നുള്ള ഏറെ ചർച്ചകളും പ്രവചനങ്ങളും ക്രിക്കറ്റ് ലോകത്തും സജീവമായി കഴിഞ്ഞു. എന്നാൽ ലോകകപ്പിൽ തന്റെ ഏറ്റവും ഫേവറൈറ്റ് ടീം ഏതാണെന്ന് തുറന്ന് പറയുകയാണ്‌ ദിനേശ് കാർത്തിക്. ഈ ലോകകപ്പിൽ ഇന്ത്യൻ ടീമിനേക്കാൾ ഏറെ കിരീടസാധ്യത കാർത്തിക് നൽകുന്നത് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിനാണ്. ഇത്തവണ ലോകകപ്പിൽ ശക്തരായ ഇംഗ്ലണ്ട് ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് കാർത്തിക് പ്രവചിക്കുന്നു. താൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ഇന്ത്യൻ ടീം ജയിക്കാനാണ് എന്നും പറഞ്ഞ താരം ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിന്റെ കരുത്തിനെ വാനോളം പുകഴ്ത്തി.

“ടി :20 ക്രിക്കറ്റിൽ ആദ്യ കാലം മുതലേ മികച്ച കളി കാഴ്ചവെക്കുന്ന ടീമാണ് ഇംഗ്ലണ്ട്.മോർഗൻ നയിക്കുന്ന ഇംഗ്ലണ്ട് ടീം എക്കാലവും മികച്ച കളിയാണ് ടി :20യിൽ പുറത്തെടുക്കാറുള്ളത്. നായകൻ ഇയാൻ മോർഗൻ ഫോമിലല്ല എന്നുള്ളത് ഏറെ ശരിയാണ് പക്ഷേ അദ്ദേഹം ടീമിനായി മികച്ച പ്രകടനമാണ് നിർണായക സമയം കാഴ്ചവെക്കാറുള്ളത്. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് നേടി ഇംഗ്ലണ്ട് ടീം അതും തെളിയിച്ചതാണ് “കാർത്തിക് അഭിപ്രായം വിശദമാക്കി