ഐപിഎല്‍ പതിനാലാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 34 റണ്‍സിന്‍റെ ജയവുമായി പഞ്ചാബ് കിംഗ്‌സിന്‍റെ വിജയത്തിലേക്കുള്ള ഗംഭീര തിരിച്ചുവരവ്. നേരത്തെ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആര്‍സിബിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. കോലിയെയും മാക്‌സ്‌വെല്ലിനെയും എബിഡിയേയും പുറത്താക്കി ഹര്‍പ്രീത് ബ്രാറാണ് കളി പഞ്ചാബിന്‍റെ വരുതിയിലാക്കിയത്. 31 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ .ഹർപ്രീത് ബ്രാറാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയത് .
എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്തേറെ ചർച്ചയാവുന്നത് ബാംഗ്ലൂർ പരിശീലന സെക്‌ഷനിൽ നിന്നുള്ള ഏറെ രസകരമായ ഒരു വാർത്തയാണ്.റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിലെ പ്രധാന ബൗളർമാരിലൊരാലാണ് കിവീസ് പേസർ ജാമിസൺ .താരം ഈ ഐപിഎല്ലിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് .സീസണിൽ പുതിയ പന്തിൽ താരം വിക്കറ്റ് വീഴ്ത്താറുമുണ്ട്.
അതേമയം മത്സരങ്ങൾക്ക് മുൻപ് നടക്കുന്ന പരിശീലന സെഷനിൽ താരങ്ങൾ പരസ്പരം പന്തെറിയാറുണ്ട് .എന്നാൽ ഐപിൽ സീസൺ മുന്നോടിയായി നടന്ന ബാംഗ്ലൂർ പരിശീലന ക്യാംപിൽ നായകൻ വിരാട് കോഹ്ലിക്ക് എതിരെ ഡ്യൂക്ക് പന്തിൽ പന്തെറിയുവാൻ പേസർ ജാമിസൺ തയ്യാറായില്ല .ടീമിലെ മറ്റൊരു താരമായ ഡാൻ ക്രിസ്റ്റനാണ് ഇപ്പോൾ ഇക്കാര്യം തുറന്ന് പറഞ്ഞത് . വരാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ കിവീസ് ടീമും ഇന്ത്യയും തമ്മിൽ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടാനിരിക്കെ വിരാട് കോഹ്ലിക്ക് എതിരെ ഡ്യൂക്ക് പന്തിൽ പന്തെറിയുന്നത് അപകടമെന്നാണ് ജാമിസൺ പറയുന്നത് .
ഇംഗ്ലണ്ടിൽ നടക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഡ്യൂക്ക് പന്തിലാണ് നടക്കുക .വിരാട് കോഹ്ലിക്ക് എതിരെ ജാമിസോൺ ഫൈനലിൽ പന്തെറിയും എന്ന കാര്യം തീർച്ച .അതിനാൽ തന്നെ താരം ഫൈനൽ മുൻപേ വിരാട് കോഹ്ലിക്ക് ഡ്യൂക്ക് പന്തിലെ തന്റെ തന്ത്രങ്ങൾ വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നില്ല എന്നത് വ്യക്തം .