ചെറിയ വെടിക്കെട്ട് ബാറ്റിങ്ങുമായി ക്രിസ് ഗെയ്ൽ : മറ്റൊരു റെക്കോർഡ് കൂടി നേടി താരം

Chris Gayle

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച  താരങ്ങളിലൊരാളാണ് വിൻഡീസ് ഇതിഹാസം  ക്രിസ് ഗെയ്ൽ .വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരം പക്ഷേ ഈ സീസണിൽ വലിയ സ്‌കോറുകൾ ഒന്നും നേടിയിട്ടില്ല. ഇന്നലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍  തുടക്കം മുതലേ ആക്രമിച്ചു കളിച്ച താരം ജാമിസൺ എറിഞ്ഞ  ഒരോവറിലെ അഞ്ചു ബോളുകളും  ബൗണ്ടറിയിലേക്ക്  പായിച്ചു.

പഞ്ചാബ് ഇന്നിങ്സിലെ അഞ്ചാം ഓവറിലായിരുന്നു ഗെയ്‌ലിന്റെ ബാറ്റിംഗ്  പ്രകടനം. ജാമിസൺ  ആദ്യ ബോള്‍ ലോങ് ഓണിലൂടെ ബൗണ്ടറിയിലേക്ക്  പറത്തി ഫോർ അടി മേളക്ക് തുടക്കം കുറിച്ച താരം അടുത്ത ബോള്‍ മിഡ് വിക്കറ്റിലൂടെ പുള്‍ ഷോട്ട് പായിച്ച് ബൗണ്ടറി നേടി മൂന്നാമത്തെ ബോള്‍ ലോങ് ഓണിലൂടെയും ബൗണ്ടറി കടത്തി ഹാട്രിക് തികച്ച ഗെയ്ൽ   നാലാമത്തെ ബോള്‍ ലോങ് ഓണിലൂടെയാണ് ബൗണ്ടറിയിലേക്കു പറന്നത്. പക്ഷെ അഞ്ചാമത്തെ ബോളില്‍ ഗെയിലിന്  റണ്ണെടുക്കാനായില്ല. ഫുള്‍ ടോസ് കവേഴ്‌സിലൂടെ ഡ്രൈവ് ചെയ്‌തെങ്കിലും നേരെ ഫീല്‍ഡറുടെ കൈകളില്‍ അവസാനിച്ചു. പക്ഷേ  ക്രിസ് ഗെയ്ൽ  അവസാന ബോള്‍ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തി ജാമിസൺ ഓവറിലെ  ബൗണ്ടറികളുടെ എണ്ണം അഞ്ചാക്കി .മത്സരത്തിലെ മിന്നും പ്രകടനത്തിലൂടെ താരം ഐപിഎല്ലിലെ മറ്റൊരു അപൂർവ്വ റെക്കോർഡും സ്വന്തമാക്കി .

See also  11 ല്‍ 6 തവണെയും പുറത്താക്കി. ഇത്തവണയും ഗ്ലെന്‍ മാക്സ്വെല്‍ ബുദ്ധിമുട്ടും. പ്രവചനവുമായി ഹര്‍ഭജന്‍ സിങ്ങ്.

ഐപിൽ ചരിത്രത്തിൽ   രണ്ട് തവണ ഒരു  ഓവറിലെ 5  ബോളില്‍ ബൗണ്ടറിയടിച്ച രണ്ടാമത്തെ താരമായി ഗെയ്ല്‍ മാറി. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സൺ  മാത്രമേ ഈ നേട്ടം  സ്വന്തമാക്കിയിട്ടുള്ളു .മുൻപ് ഇന്ത്യൻ പേസ് ബൗളർ ഈശ്വര്‍ പാണ്ഡെയ്‌ക്കെതിരേയായിരുന്നു
ഗെയ്ൽ സമാന നേട്ടം സ്വന്തമാക്കിയത് .

അതേസമയം ഐപിഎല്ലിൽ ഒരോവറിൽ 5 ബൗണ്ടറികൾ പായിച്ച മറ്റ് താരങ്ങൾ
ആദം ഗില്‍ക്രിസ്റ്റ് (ബൗളര്‍- ഡിര്‍ക് നാനസ്), മഹേല ജയവര്‍ധനെ (ആര്‍പി സിങ്), ബ്ലിസാര്‍ഡ് (മോര്‍ക്കല്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (മക്ലാരന്‍), സുരേഷ് റെയ്‌ന (പര്‍വീന്ദര്‍ അവാന), ഡേവിഡ് വാര്‍ണര്‍ (ഹേസ്റ്റിങ്‌സ്) എന്നിവരാണ്. വ്യാഴാഴ്ച ഒരോവറിലെ ആറു ബോളിലും ബൗണ്ടറിയടിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ  അപൂർവ്വ നേട്ടം കരസ്ഥമാക്കിയിരുന്നു . കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് എതിരെയാണ് ശിവം മാവി  6 ബൗണ്ടറികൾ പായിച്ചത് .

Scroll to Top