ശ്രീലങ്കന്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 16 റണ്‍സ് തോല്‍വി. ശ്രീലങ്ക ഉയര്‍ത്തിയ 207 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സില്‍ എത്താനാണ് സാധിച്ചത്. ഇതോടെ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമെത്തി.
പവര്‍പ്ലേയിലെ മോശം പ്രകടനമാണ് തോല്‍വിക്ക് കാരണം എന്ന് ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ട്യ ചൂണ്ടികാട്ടി. പവര്‍പ്ലേയില്‍ ശ്രീലങ്ക, വിക്കറ്റ് നഷ്ടമില്ലാതെ 55 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് 39 റണ്‍ നേടുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി.
”ബൗളിംഗിലും ബാറ്റിംഗിലും പവർപ്ലേ ഞങ്ങളെ വേദനിപ്പിച്ചു. ഞങ്ങൾ ചില അടിസ്ഥാന കാര്യങ്ങളില്‍ പിഴവുകള്‍ വരുത്തി, ഈ ലെവലിൽ ഞങ്ങൾ വരുത്താൻ പാടില്ലാത്തതാണ്. അത് എന്താണെന്ന് എല്ലാവർക്കും അറിയാം, നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം
” നിങ്ങൾക്ക് ഒരു നല്ല ദിവസം ഉണ്ടാകാം, നിങ്ങൾക്ക് ഒരു മോശം ദിവസം ഉണ്ടാകാം, പക്ഷേ നിങ്ങൾ അടിസ്ഥാനകാര്യങ്ങളിൽ നിന്ന് മാറരുത്. ഈ സാഹചര്യത്തിൽ അർഷ്ദീപിന് ഇത് വളരെ ബുദ്ധിമുട്ടാണ്. ഇത് അവനെ കുറ്റപ്പെടുത്തുന്നതോ അവനോട് മോശമായി പറയുന്നതോ അല്ലാ. ഏത് ഫോര്‍മാറ്റിലായാലും നോബോള്‍ എറിയുന്നത് കുറ്റകരമാണ് ” ഹര്‍ദ്ദിക്ക് പാണ്ട്യ പറഞ്ഞു.
മത്സരത്തില്‍ 7 നോബോളുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞത്. അതില്‍ അഞ്ചെണ്ണവും എറിഞ്ഞത് അര്‍ഷദീപ് സിങ്ങായിരുന്നു.