ഏഴാമനായി ഇറങ്ങി വെടിക്കെട്ട് പ്രകടനവുമായി അക്ഷർ പട്ടേൽ! പിന്നിലാക്കിയത് ധോണിയേയും ജഡേജയേയും.

image editor output image 1353752455 1672942007907

ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ട്വൻ്റി ട്വൻ്റി മത്സരത്തിൽ ഇന്ത്യക്ക് 16 റൺസിന്റെ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 6 നഷ്ടത്തിൽ 206 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടാനാണ് സാധിച്ചുള്ളൂ. ശ്രീലംഗക്കുവേണ്ടി കുശാൽ മെൻഡീസ് 31 പന്തിൽ 52 റൺസും നായകൻ ഷനക 22 പന്തിൽ 56 റൺസും നേടി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ചയിലൂടെയാണ് തുടങ്ങേണ്ടി വന്നത്. 57 റൺസ് എടുക്കുമ്പോഴേക്കും ഇന്ത്യയുടെ അഞ്ച് വിക്കറ്റ്കളും നഷ്ടമായി. മത്സരത്തിൽ ഇന്ത്യയെ വലിയ നാണംകെട്ട തോൽവിയിൽ നിന്നും രക്ഷിച്ചത് സൂര്യ കുമാർ യാദവും അക്ഷർ പട്ടേലും,ശിവം മാവിയുമാണ്. സൂര്യകുമാർ യാദവ് 36 പന്തിൽ 51 റൺസ് നേടിയപ്പോൾ ശിവം മാവി 15 പന്തിൽ നിന്ന് 26 റൺസ് ആണ് നേടിയത്. ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അക്ഷർ പട്ടേലിൻ്റെ വെടിക്കെട്ട് പ്രകടനമായിരുന്നു.

FB IMG 1672941917752

31 പന്തുകളില്‍ നിന്നും 6 സിക്സറുകളും മൂന്ന് ഫോറുകളും അടക്കം 65 റൺസ് ആണ് താരം നേടിയത്. തകർപ്പൻ വെടിക്കെട്ട് പ്രകടനത്തോടെ എം എസ് ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും പേരിൽ ഉണ്ടായിരുന്ന റെക്കോർഡ് തന്റെ പേരിലേക്ക് മാറ്റി കുറിച്ചിരിക്കുകയാണ് താരം. ഏഴാമനായി ക്രീസിൽ എത്തി ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ് ആണ് അക്ഷർ പട്ടേൽ ശ്രീലങ്കക്കെതിരെ സ്വന്തമാക്കിയത്.

Read Also -  റുതുരാജിന്‍റെ സെഞ്ചുറിക്ക് സ്റ്റോണിസിന്‍റെ സെഞ്ചുറി മറുപടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ലക്നൗ
FB IMG 1672941897376

ഓസ്ട്രേലിയക്കെതിരെ രവീന്ദ്ര ജഡേജ നേടിയ 44 റൺസ് എന്ന റെക്കോർഡ് ആണ് താരം മാറ്റികുറിച്ചത്.2020ൽ ആയിരുന്നു കങ്കാരുപ്പടക്കെതിരെ ഇന്ത്യൻ സൂപ്പർ ഓൾറൗണ്ടറുടെ ഈ പ്രകടനം.38 റൺസ് നേടിയ എം.എസ് ധോണി, 41 റൺസ് നേടിയ ദിനേശ് കാർത്തിക് എന്നിവരാണ് ലിസ്റ്റിൽ മൂന്നാമതും നാലാമതും. ഇന്ത്യക്കെതിരെ വിജയിച്ചതോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ശ്രീലങ്ക ഒപ്പമെത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.

Scroll to Top