ഓസ്ട്രേലിയക്കെതിരായ മെൽബൺ ടെസ്റ്റ് മത്സരത്തിൽ തന്റെ കന്നി സെഞ്ച്വറി നേടാൻ സഹായിച്ച മുഹമ്മദ് സിറാജിന് നന്ദി പറഞ്ഞ് യുവതാരം നിതീഷ് റെഡ്ഡി. മത്സരത്തിൽ നിതീഷ് 99 റൺസിൽ നിൽക്കുന്ന സമയത്താണ് സിറാജ് ബാറ്റ് ചെയ്യാനായി മൈതാനത്ത് എത്തിയത്. ഈ സമയത്ത് അപകടകാരിയായ പാറ്റ് കമ്മിൻസ് ആയിരുന്നു ബോൾ ചെയ്തിരുന്നത്.
തൊട്ടുമുമ്പത്തെ പന്തിൽ ജസ്പ്രീത് ബുമ്രയെ പുറത്താക്കിയ ആത്മവിശ്വാസത്തിലാണ് കമ്മിൻസ് പന്ത് എറിഞ്ഞത്. ഓവറിൽ 3 പന്തുകളായിരുന്നു സിറാജിന് നേരിടേണ്ടിയിരുന്നത്. ഈ സമയത്ത് സിറാജിന്റെ വിക്കറ്റ് നഷ്ടമായിരുന്നുവെങ്കിൽ നിതീഷ് റെഡിയ്ക്ക് സെഞ്ചുറി സ്വന്തമാക്കാൻ സാധിക്കുമായിരുന്നില്ല. പക്ഷേ ഈ 3 പന്തുകളെയും തരണം ചെയ്യാൻ സിറാജിന് സാധിച്ചു.

കമ്മിൻസെറിഞ്ഞ ആദ്യ പന്ത് ഓഫ് സ്റ്റമ്പിന് പുറത്താണ് വന്നത്. അതുകൊണ്ടു തന്നെ സിറാജിന് അത് വലിയ അപകടം സൃഷ്ടിച്ചില്ല രണ്ടാമത്തെ പന്ത് ഒരു ബൗൺസറായാണ് കമ്മിൻസ് എറിഞ്ഞത്. എന്നാൽ സിറാജ് ഇവിടെയും ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അതിന് ശേഷം അവസാന പന്ത് സിറാജിന്റെ സ്റ്റമ്പിൽ കമ്മിൻസ് ലക്ഷ്യം വയ്ക്കുകയായിരുന്നു. വളരെ ക്ഷമാപൂർവ്വം സിറാജ് ഈ പന്തിനെ പ്രതിരോധിച്ചു. ഇതോടെ നിതീഷ് റെഡ്ഢിയ്ക്ക് അടുത്ത ഓവറിൽ സെഞ്ച്വറി സ്വന്തമാക്കാനുള്ള വലിയ അവസരം ഉയരുകയായിരുന്നു. അടുത്ത ഓവറിൽ മിഡോണിന് മുകളിൽ കൂടി ഒരു ബൗണ്ടറി നേടി നിതീഷ് റെഡി തന്റെ കന്നി സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു.

ഗ്യാലറിയിൽ ഉണ്ടായിരുന്ന നിതീഷിന്റെ പിതാവടക്കം വളരെ വൈകാരിക പരമായാണ് ആ സാഹചര്യം നോക്കി കണ്ടത്. തന്റെ സഹതാപത്തിന്റെ സ്പെഷ്യൽ ഇന്നിംഗ്സിന് ശേഷം സിറാജ് അടുത്ത് വന്ന് ആലിംഗനം ചെയ്യുകയുണ്ടായി. മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷമാണ് സിറാജിനെ പ്രശംസിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ നിതീഷ് റെഡ്ഡി കുറിച്ചത്. “ഞാൻ സിറാജ് ഭായിയിലും വിശ്വാസമർപ്പിക്കുന്നു”- ഇതാണ് നിതീഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ എഴുതി ചേർത്തത്.
മത്സരത്തിൽ ഇന്ത്യയെ വലിയൊരു തകർച്ചയിൽ നിന്നാണ് നിതീഷ് റെഡ്ഡി കരകയറ്റിയത്. മത്സരത്തിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ വലിയ സംഭാവനകൾ നൽകാതെ മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായിരുന്നു. ഈ സമയത്ത് നിതീഷ് റെഡ്ഡി എട്ടാം വിക്കറ്റിൽ വാഷിംഗ്ടൺ സുന്ദറിനുമൊപ്പം ചേർന്ന് 127 റൺസിന്റെ കിടിലൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയായിരുന്നു ഇതോടെ മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 358 എന്ന സ്കോറിൽ എത്തിയിട്ടുണ്ട്. 105 റൺസ് നേടിയ നിതീഷ് പുറത്താവാതെ ക്രീസിൽ തന്നെയുണ്ട്.