ക്രിക്കറ്റിൽ വളരെ കുറച്ച് കാലങ്ങൾ കൊണ്ടുതന്നെ ഏറെ പ്രശസ്തി നേടിയ ഫോർമാറ്റാണ് ടി:20 .ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ പതിപ്പിൽ സെഞ്ച്വറികള്‍ ഒട്ടനവധി ഇതിനകം നമ്മളെല്ലാം കണ്ടുകഴിഞ്ഞെങ്കിലും ഡബിള്‍ സെഞ്ച്വറി പ്രകടനത്തിന് ക്രിക്കറ്റ് ലോകം ഇതുവരെ സാക്ഷിയായിട്ടില്ല. എന്നാല്‍ ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റായ ടി20യിലും ഡബിള്‍ സെഞ്ച്വറി വൈകാതെ പിറക്കുമെന്നും അതിന് കഴിവുള്ള രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വിന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍.
ഇന്ന് ടി:20 ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി അടിച്ചെടുക്കുവാൻ ഇവരെക്കൊണ്ട് മാത്രമേ കഴിയൂ എന്നാണ് നിക്കോളാസ് പൂരൻ പ്രവചിക്കുന്നത് .
ഇ .എസ് .പി .എന്‍ ക്രിക്ക് ഇന്‍ഫോക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ 25 ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് താരം ടി20യിലെ ഡബിള്‍ സെഞ്ച്വറി അടിക്കുവാൻ സാധ്യതയുള്ളവരെ പ്രവചിച്ചത്.ഇന്ത്യയുടെ സ്റ്റാർ ഓപ്പണറും നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയും തന്റെ സ്വന്തം നാട്ടുകാരനും ഇതിഹാസ ഓപ്പണറുമായ ക്രിസ് ഗെയ്‌ലുമാണ് ടി20യില്‍ ഡബിള്‍ സെഞ്ച്വറിയടിക്കാന്‍ ശേഷിയുള്ള 2 താരങ്ങൾ എന്നാണ് നിക്കോളാസ് പൂരന്റെ പക്ഷം .
അതേസമയം ടി20യില്‍ നിലവിലെ ഏറ്റവുമുയര്‍ന്ന വ്യക്തികത സ്‌കോറിന് ഉടമ ക്രിസ് ഗെയിലാണ് . ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെ 2013 സീസണിൽ പുണെ വാരിയേഴ്‌സ് എതിരെ ഗെയ്ല്‍ 175 റണ്‍സ് അടിച്ചെടുത്തിരുന്നു .ഇന്ത്യൻ ഓപ്പണർ രോഹിത്താവട്ടെ ടി20യില്‍ ഇന്ത്യക്കായി 4 സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. അന്താരാഷ്ട്ര
ടി:20യിലെ ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറും ഹിറ്റ്മാന്റെ പേരിലാണ് .
പരിപാടിയിൽ മറ്റ് ചില ചോദ്യങ്ങൾക്ക് കൂടി താരം മനസ്സുതുറന്ന് മറുപടി പറഞ്ഞു .ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ടി:20 ലീഗായി താരം അഭിപ്രായപ്പെട്ടത് ഐപിഎല്ലിനെയാണ് .
കൂടാതെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച കുക്ക് ആരാണെന്ന ചോദ്യത്തിന് ആന്ദ്രെ ഫ്‌ളെച്ചറുടെ പേരാണ് പൂരന്‍ ഉത്തരമായി നല്‍കിയത്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കവര്‍ ഡ്രൈവ് ദേശീയ ടീമിലെ സഹതാരമായ ഡാരന്‍ ബ്രാവോയുടേതാണെന്നും പൂരന്‍ അവകാശപ്പെട്ടു .